Updated on: 4 December, 2020 11:19 PM IST
ഏറെ പശുക്കളുള്ള വലിയ ഫാമുകൾക്കാണു പദ്ധതി കൂടുതൽ പ്രയോജനം.

ടൈൽസ്, വിറകുകൾ, പ്രതിമകൾ, വിഗ്രഹങ്ങൾ, ഫേസ്‌പാക്ക്, തുടങ്ങി പല സാധനങ്ങളും  ഉണ്ടാക്കുന്നതിനായും, ജൈവവളമായും, ബയോഗ്യാസ് ഉണ്ടാക്കുന്നതിനായും, അങ്ങനെ ചാണകം കൊണ്ടുള്ള പല പ്രയോജനങ്ങളെക്കുറിച്ചും നമ്മൾക്കറിയാം.  ഇനി ചാണകത്തിൽ നിന്നും വൈദ്യതിയും ഉൽപാദിപ്പിക്കാം.

400 കിലോ ചാണകം കൊണ്ട് 100W ന്റെ 30 ബൾബുകൾ 5 മുതൽ 8 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം.

വെറ്ററിനറി സർവകലാശാലയുടെ പശു ഫാമിൽ കറവയന്ത്രവും പുല്ലുവെട്ടുന്നതിനുള്ള യന്ത്രവുമെല്ലാം പ്രവർത്തിക്കുന്നതു ചാണകത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച്. കുറച്ചു പശുക്കളുണ്ടെങ്കിൽ വൈദ്യുതി ബില്ലിലും ലാഭിക്കാമെന്നു സാരം.

ചാണകത്തിൽ നിന്നു ലഭിക്കുന്ന മീഥെയ്ൻ വാതകം ജനറേറ്ററിൽ ഉപയോഗിച്ചാണു വൈദ്യുതി ഉണ്ടാക്കുന്നത്.

ഒരു പശു ദിവസം 20 കിലോ ചാണകമിടുമെന്നാണു കണക്ക്.  ഏറെ പശുക്കളുള്ള വലിയ ഫാമുകൾക്കാണു പദ്ധതി കൂടുതൽ പ്രയോജനം. 400 കിലോ ചാണകം പ്ലാന്റിൽ ഉപയോഗിച്ചാൽ 100 വാൾട്ടിന്റെ 30  ബൾബുകൾ അഞ്ചുമുതൽ എട്ടുമണിക്കൂർ വരെ പ്രവർത്തിപ്പിക്കാം. വാട്സ് കുറഞ്ഞ സിഎഫ്എൽ ബൾബുകളാണെങ്കിൽ  അതിലും കൂടുതൽ. ചാണകത്തിൽ നിന്നു ലഭിക്കുന്ന മീഥെയ്ൻ വാതകം ജനറേറ്ററിൽ ഉപയോഗിച്ചാണു വൈദ്യുതി ഉണ്ടാക്കുന്നത്.

സർവകലാശാലയുടെ  സ്കൂൾ ഓഫ് ബയോ എനർജിയിൽ നേരിട്ടെത്തുന്നവർക്കു സൗജന്യമായി പരിശീലനം ലഭിക്കും. നിശ്ചിത തുക സർവകലാശാലയിൽ അടയ്ക്കുന്നവർക്കായി ബയോഗ്യാസ് പ്ലാന്റ് നിർമാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. കർഷകരുടെ ആവശ്യപ്രകാരമുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനു സൗകര്യങ്ങളൊരുക്കും.  ഡോ. ആന്റണി പല്ലൻ (9995351137), കോ ഓർഡിനേറ്റർ ഡോ. ദീപക് മാത്യു  (9446956208) എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍

#Cow#Farmer#Agriculture#Krishijagran#FTB

English Summary: Electricity generation form Cow dung-kjmnsep2720
Published on: 27 September 2020, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now