Updated on: 7 December, 2020 8:21 AM IST

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡി സ്‌കീമിൽ സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിനായി അപേക്ഷിക്കാം. ഇതിനായി വൈദ്യുതി ബോർഡിലോ www.buymysun.com വെബ്‌പോർട്ടലിലോ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ നൽകണം.

• ഒരു കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാൽ മാസം ശരാശരി 120 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം. പ്ലാന്റിനുവേണ്ടത് 100 ചതുരശ്രമീറ്റർ സ്ഥലം.

• മൂന്നുകിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാൽ രണ്ടുമാസത്തിൽ 720 യൂണിറ്റ് ഉത്‌പാദിപ്പിക്കാം.

കേരള മാതൃക

പ്ലാന്റ് സ്ഥാപിക്കാൻ ഉപഭോക്താവും കെ.എസ്.ഇ.ബി.യും ചേർന്ന് മുതൽമുടക്കുന്നതാണ് 

ഉപഭോക്താവിന്റെ വിഹിതമനുസരിച്ച് ഉത്‌പാദിക്കുന്ന വൈദ്യുതിയുടെ നിശ്ചിതശതമാനം ഉപഭോക്താവിന് ലഭിക്കും.

12 ശതമാനം മുടക്കിയാൽ വൈദ്യുതിയുടെ 25 ശതമാനം ഉപഭോക്താവിന് ലഭിക്കും. 20 ശതമാനം മുതൽമുടക്കിയാൽ 40 ശതമാനവും 25 ശതമാനം മുതൽമുടക്കുന്നവർക്ക് 50 ശതമാനവും കിട്ടും. സബ്ഡിഡി കിഴിച്ചുള്ള തുകയാണ് ബോർഡ് മുടക്കുക.

• കേരളമാതൃകയിൽ മൂന്നുകിലോവാട്ട് പ്ലാന്റിന് ഉപഭോക്താവ് 12 ശതമാനം വിഹിതംവഹിച്ചാൽ നൽകേണ്ടത് 15,120 രൂപ. 20 ശതമാനമായാൽ 25,200 രൂപ. 25 ശതമാനമാണെങ്കിൽ 31,500 രൂപ. സബ്ഡിഡി കഴിച്ചുള്ള തുകയാണിത്. ഇതിൽ 25 മുതൽ 50 ശതമാനംവരെ വൈദ്യുതി ഉപഭോക്താവിന്‌ ലഭിക്കും. രണ്ട് കിലോവാട്ടാണെങ്കിൽ ചെലവ് യഥാക്രമം 10,320രൂപ, 17,200രൂപ, 21,500 രൂപ എന്നിങ്ങനെയാണ്.

കേന്ദ്രസർക്കാർ മാതൃക

സബ്ഡിഡി കിഴിച്ചുള്ള മുതൽമുടക്ക് ഉപഭോക്താവ് വഹിക്കണം. ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിമുഴുവൻ ഉപഭോക്താവിന് ലഭിക്കും.

• കേന്ദ്രസർക്കാർ മാതൃകയിൽ രണ്ടുകിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാൻ ഉപഭോക്താവ് നൽകേണ്ടത് 51,599 രൂപ. മൂന്ന് കിലോവാട്ടിന് 75,000 രൂപ. നാലിന് 1,06,340 രൂപ. പത്തുകിലോവാട്ടിന് 3,02,660 രൂപ.

ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും, അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭിക്കും.

മുൻഗണന ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങൾ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിന് ശേഷം അധിക വൈദ്യുതി ശ്യംഖലയിലേക്ക് നൽകുന്നതിലൂടെ വൈദ്യുത ബില്ലിൽ ഗണ്യമായ കുറവ് വരുത്താനാകുമെന്നതാണ് ഓൺഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക് www.buymysun.com വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള വൈദ്യുതി ഓഫീസായോ ബന്ധപ്പെടാം.

ടോൾ ഫ്രീ നമ്പർ 1800 425 1803.

ഫോൺ: 0477-2235591, 9188119404

English Summary: electricity money from electricity board
Published on: 07 December 2020, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now