തയ്യാറാക്കിയത് - വിശ്വനാഥൻ ഓടാട്ട് ,മാനേജിങ്ങ് ഡയറക്‌ടർ , എയിമസ് ഇൻഷുറൻസ് ബ്രോക്കിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്
എലഫന്റ് ഇൻഷുറൻസ്
ആനകൾക്ക് അസുഖം, അപകടം മുതലായവ മൂലം സംഭവിച്ചേക്കാവുന്ന റിസ്ക്കുകൾ കവർ ചെയ്യുന്ന പോളിസിയാണിത്. പരിശീലനം പൂർത്തിയാക്കിയ 5 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആനയെയാണ് ഇൻഷുർ ചെയ്യുന്നത്.
ആനയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇതിനായി ആവശ്യമാണ്. തിരിച്ചറിയാനായി ആനയുടെ ഫോട്ടോ, കൊമ്പിന്റെ നീളം, ഉയരം, പ്രായം മുതലായവയും
ഒപ്പം തന്നെ മൃഗ ഡോക്ടറുടെ സർട്ടിഫിക്കറ്റും വേണം.
ആനയുടെ വില നിശ്ചയിക്കുമ്പോൾ ആനക്കൊമ്പിന്റെ വില കിഴിച്ച് മാത്രമേ നിർണ്ണയിക്കാൻ പാടുള്ളു. ആന വിരണ്ടോടി പൊതുമുതൽ നശിപ്പിക്കുകയൊ, പൊതുജനങ്ങളെ ആക്രമിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാനായി ഈ പോളിസിയിൽ തന്നെ പബ്ലിക് ലയബിലിറ്റിയും കവർ ചെയ്യാൻ അവസരമുണ്ട്.
ഒപ്പം തന്നെ ആനയെ പരിപാലിക്കുന്ന പാപ്പാനെയും ഇൻഷുർ ചെയ്യാം.
ആന ചെരിഞ്ഞാൽ സംസ്കരിക്കുന്നതിനുള്ള ചെലവ് ആന പാപ്പാന്റെ അപകടം മൂലമുള്ള ചികിത്സാ ചെലവ്, ആനക്ക് "എരണ്ട് കെട്ട് ' എന്ന അസുഖം വന്നാലുള്ള ചികിത്സാ ചെലവ്, ആന വിരണ്ടോടിയാൽ തളക്കാനായി മയക്കുവെടി വെക്കുന്നതിനുള്ള ചെലവ് എന്നിവയും അധിക പ്രീമിയം നൽകി കവർ ചെയ്യാൻ സാധിക്കും. 5 ശതമാനമാണ് അടിസ്ഥാന പ്രീമിയം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പർ: 8589024444