Updated on: 24 June, 2022 11:47 AM IST
കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI), 2022 ജൂൺ 23 ന് ന്യൂഡൽഹിയിലെ സർദാർ പട്ടേൽ മാർഗിലുള്ള താജ് പാലസിൽ 11-ാമത് അഗ്രോകെമിക്കൽസ് സമ്മേളനം സംഘടിപ്പിച്ചു. പരിപാടിയുടെ തൽസമയ കവറേജിന് ആയി കൃഷി ജാഗരണിന്റെ ടീമും വേദിയിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിന്റെ പ്രമേയം " തഴച്ചുവളരുന്ന കാർഷികരാസ വ്യവസായങ്ങൾക്കുള്ള പദ്ധതി, നയരൂപീകരണം".

ചടങ്ങിൽ ധാരാളം വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങി ധാരാളം പേർ ചർച്ചയുടെ ഭാഗമായി. ആർ.ജി അഗർവാൾ, FICCI വിള സംരക്ഷണ സമിതി ചെയർമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ : കാർഷിക മേഖലയിലെ വികസനം പ്രോത്സാഹിപ്പിക്കും; എഎഫ്‌സി ഇന്ത്യ ലിമിറ്റഡ് കൃഷി ജാഗരണുമായി ധാരണാപത്രം ഒപ്പുവച്ചു

പദ്ധതി സംബന്ധമായ വിഷയത്തിൽ മികച്ച അവതരണം നടത്തുകയും ചെയ്തു. ഭാരതത്തിലെ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അദ്ദേഹം ചർച്ചയിൽ മുന്നോട്ടുവച്ചു. കാർഷിക രാസവസ്തുക്കൾ ശരിയായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കർഷകർക്ക് ബോധവൽക്കരണം നടത്തണമെന്നും, ഇത് വിളനാശം പരമാവധി കുറയ്ക്കുമെന്നും അദ്ദേഹം ചർച്ചയിൽ കൂട്ടിച്ചേർത്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) പി ഡബ്ലി യു സിയും സംയുക്തമായി തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന കാർഷിക രാസ വ്യവസായങ്ങൾക്കുള്ള പദ്ധതി രൂപീകരണ സംബന്ധമായ റിപ്പോർട്ട് ചടങ്ങിൽ പുറത്തിറക്കി.

ബന്ധപ്പെട്ട വാർത്തകൾ : ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്ത്?

രാസവസ്തുക്കൾ- ഒരു ആഗോള വീക്ഷണം എന്ന വിഷയത്തിൽ കോർട്ടേവ, APAC റീജണൽ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. സൗമ്യ മിത്ര അവതരണം നടത്തി. കാർഷിക രംഗത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അവർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇത് താഴെ നൽകുന്നു.

1.കർഷകരിൽ സമ്മർദ്ദം വർധിപ്പിക്കുന്നു

2.വർദ്ധിച്ചുവരുന്ന ജനസംഖ്യ

3.ഭക്ഷ്യ സുരക്ഷ

4.കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ

ഇന്ത്യൻ ഗവൺമെന്റിന്റെ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സാംപ്ല സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ഇന്ത്യയിലെ കാർഷിക രാസഘടനയെക്കുറിച്ചുള്ള തന്റെ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ചെയ്തു.

മുഖ്യാതിഥിയായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ സമ്മേളനത്തിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്ത്യ ഒരു കാർഷിക പ്രാധാന്യമുള്ള രാജ്യമാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൃഷി വലിയ സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിൽ, ഇന്ത്യയിലെ കർഷകർക്ക് കൃഷി ലാഭകരമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

FICCI organized the 11th Agrochemicals conference at Taj Palace, New Delhi. The team of Krishi Jagran was also present at the venue for the exclusive coverage of the event.

കാർഷികമേഖലയെ കൂടുതൽ ലാഭകരമാക്കാൻ കാർഷികോൽപ്പാദനം വർധിപ്പിക്കേണ്ടതും കാർഷികോത്പന്നങ്ങളും വിളനാശവും കുറയ്ക്കേണ്ടതും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാൻ സ്വകാര്യമേഖലയും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്ക് ഗുണകരമാകുന്ന പുതിയ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുവാനും, കൂടുതൽ ലാഭകരമായ വിളകൾ ഉത്പാദിപ്പിക്കുവാനും മറ്റു സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വിവിധ കാർഷിക പദ്ധതികളിൽ കേന്ദ്രസർക്കാർ പങ്കു ചേർന്നിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ : പൂത്തുലയും ഇനി പൂത്തക്കൊല്ലി; പഴവര്‍ഗ്ഗ ചെടികളുമായി റവന്യൂ ജീവനക്കാര്‍

English Summary: eleventh agrochemicals conference 2022 narender sing thomar
Published on: 24 June 2022, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now