മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന എംബാങ്ക്‌മെന്റ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്‌തു. പൊതുജലാശയങ്ങളില്‍ വല വളച്ച് കെട്ടിയും പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ താത്കാലിക ചിറകള്‍ കെട്ടിയുമാണ് മത്സ്യകൃഷി നടത്തുക.
എ.എസ്. കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 21, 22, 23 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് മത്സ്യകൃഷി നടത്തുക. ഐ.ടി.സി. ബണ്ട് മുതല്‍ ഹോസ്പ്പിറ്റല്‍ ബണ്ട് വരെയുള്ള 600 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഭാഗമാണിത്. സമൃദ്ധി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മത്സ്യകൃഷി.
മത്സ്യ ഉത്പാദനം വര്‍ധിപ്പിച്ച് മത്സ്യ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സുസ്ഥിര വരുമാനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി. ഈ സാമ്പത്തിക വര്‍ഷം 4.32 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഹെക്ടര്‍ ജലാശയത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു.
ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എച്ച്. സലിംപദ്ധതി വിശദീകരണം നടത്തി. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. തുടങ്ങിയവര്‍ മുഖ്യതിഥികളായി.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ബിനു ഐസക്ക് രാജു, ജില്ല പഞ്ചായത്ത് അംഗം ആര്‍.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുയമോള്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.പി. ഉല്ലാസ്, എം.എസ്. സന്തോഷ്, ഉദയമ്മ, പഞ്ചായത്ത് അംഗം ഗീതാ കുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.