കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിലെ മികവിനും പ്രദർശന-വിപണന മേളയിലെ മികച്ച തീം, വാണിജ്യ സ്റ്റാളുകൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഘോഷയാത്രയിലെ മികവിൽ കുടുംബശ്രീ ഒന്നാം സ്ഥാനത്തെത്തിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകൾ രണ്ടാം സ്ഥാനവും സഹകരണ വകുപ്പ് മൂന്നാം സ്ഥാനവും നേടി. ആർട്ടിസ്റ്റ് സുജാതൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ തേക്കിൻകാട് ജോസഫ്, കാർട്ടൂണിസ്റ്റ് രാജു നായർ എന്നിവരടങ്ങുന്ന വിധിനിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
നാഗമ്പടം മൈതാനത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ മികച്ച തീം സ്റ്റാളായി.
ബന്ധപ്പെട്ട വാർത്തകൾ: എൻറെ കേരളം പ്രദര്‍ശന വിപണനമേള: കുടുംബശ്രീ ബ്ലോക്ക് തല പാചകമത്സരം ഏപ്രിൽ 13ന് നടന്നു
സഹകരണ വകുപ്പ് ഒന്നാമതെത്തി.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് രണ്ടാം സ്ഥാനവും
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വാണിജ്യ സ്റ്റാളുകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഒന്നാം സ്ഥാനം നേടി.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ സംരംഭകരാക്കാനുള്ള എഫ്പിഒ നയത്തിനു രൂപം നൽകി
വ്യവസായ വകുപ്പ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കുടുംബശ്രീ നേടി.
ആർട്ടിസ്റ്റ് സുജാതൻ, മാധ്യമ പ്രവർത്തകൻ ഇ.പി. ഷാജുദ്ദീൻ എന്നിവരടങ്ങിയ വിധി നിർണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
പുരസ്ക്കാരങ്ങൾ ഇന്ന് (മെയ് 4) വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളന ചടങ്ങിൽ വിതരണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: സമൂഹത്തിന് തണലായി കുടുംബശ്രീ മിഷൻ; നടപ്പാക്കിയത് 33 കോടി രൂപയുടെ പദ്ധതികൾ