1. News

കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.

ലിങ്കേജ് വായ്പയുള്ള എല്ലാ അയല്‍ക്കൂട്ടാംഗങ്ങളും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്ന നിര്‍ദ്ദേശമാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയില്‍ പങ്കുചേരുന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ പദ്ധതി പ്രകാരം അനുവദനീയമായ ഇന്‍ഷ്വറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ട വായ്പാ തിരിച്ചടവുണ്ടെങ്കില്‍ അതിലേക്കും ശേഷിക്കുന്ന തുക അംഗത്തിന്റെ ആശ്രിതര്‍ക്കും ലഭിക്കും. We have recommended that all members of the neighborhood with linkage loans join the insurance plan. In case of untimely death of the neighbors participating in the scheme, the member's dependents will also receive the remaining amount if the neighborhood loan is repaid from the insurance amount allowed under the scheme.

K B Bainda
ഈ ഇന്‍ഷ്വറന്‍സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ 2021 ജനുവരി 30ന് മുമ്പ് പ്രീമിയം അടയ്ക്കണം.
ഈ ഇന്‍ഷ്വറന്‍സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ 2021 ജനുവരി 30ന് മുമ്പ് പ്രീമിയം അടയ്ക്കണം.

അയല്‍ക്കൂട്ടാംഗങ്ങള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി വര്‍ഷങ്ങളായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരികയാണ്. കുടുംബശ്രീ സ്ത്രീ സുരക്ഷാ ബീമാ യോജന എന്ന പദ്ധതിയായിരുന്നു കഴിഞ്ഞവര്‍ഷം വരെ നടപ്പിലാക്കിയത്. 342 രൂപയായിരുന്നു ഈ ഇന്‍ഷ്വറന്‍സിന്റെ പ്രീമിയം.

എന്നാല്‍ ആം ആദ്മി ബീമാ യോജന (2017 വരെ), പിഎം ജീവന്‍ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന (2017ന് ശേഷം) എന്നീ പദ്ധതികളുടെ ഭാഗമായി അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് 50 ശതമാനം തുക സബ്‌സിഡിയായി ലഭിക്കുന്ന പദ്ധതി കഴിഞ്ഞവര്‍ഷം വരെ നിലനിന്നിരുന്നതിനാല്‍ ഓരോ അയല്‍ക്കൂട്ടാംഗവും പ്രീമിയമായി 171 രൂപ മാത്രം അടച്ചാല്‍ മതിയായിരുന്നു. മേല്‍പ്പറഞ്ഞ സബ്‌സിഡി സ്‌കീം അവസാനിച്ചതിനാല്‍ പുതിയൊരു ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കാനായി ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കുടുംബശ്രീ ഗവേണിങ് ബോഡിയുടെ അംഗീകാരം ലഭിച്ച ശേഷം കുടുംബശ്രീ ജീവന്‍ദീപം എന്ന ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ഇപ്പോള്‍ ഞങ്ങള്‍ നടപ്പിലാക്കുന്നത്.

ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പുമായും സംയുക്തമായാണ് കുടുംബശ്രീ ജീവന്‍ദീപം എന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. 18 വയസ്സ് മുതല്‍ 75 വയസ്സ് വരെയുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാകും. 2021 ഫെബ്രുവരി 1 മുതല്‍ 2022 ജനുവരി 31 വരെയുള്ള ഒരു വര്‍ഷക്കാലമായിരിക്കും ഇന്‍ഷ്വറന്‍സ് കാലാവധി. ഈ ഇന്‍ഷ്വറന്‍സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ 2021 ജനുവരി 30ന് മുമ്പ് പ്രീമിയം അടയ്ക്കണം. 295 രൂപയും ജിഎസ്ടിയായ 50 രൂപയും ചേര്‍ന്ന് 345 രൂപയാണ് ഒറ്റത്തവണ അടയ്‌ക്കേണ്ട ഈ വാര്‍ഷിക പ്രീമിയം തുക. പദ്ധതിയുടെ നേട്ടങ്ങള്‍ താഴെ നല്‍കുന്നു. (ഇന്‍ഷ്വറന്‍സില്‍ ചേര്‍ന്ന വ്യക്തിയുടെ പ്രായം, ലഭിക്കുന്ന തുക).

1. 18-50 വയസ്സ് വരെ - മരണപ്പെടുകയാണെങ്കില്‍ - 2 ലക്ഷം രൂപ
2. 51 - 59 വയസ്സ് വരെ- മരണപ്പെടുകയാണെങ്കില്‍ - 1 ലക്ഷം രൂപ
3. 60-65 വയസ്സ് വരെ- മരണപ്പെടുകയാണെങ്കില്‍ - 20,000 രൂപ
4. 66-70 വയസ്സ് വരെ- മരണപ്പെടുകയാണെങ്കില്‍ - 15,000 രൂപ
5. 71 - 75 വയസ്സ് വരെ- മരണപ്പെടുകയാണെങ്കില്‍ - 10000

ലൈവ് ലിങ്കേജ് വായ്പയുള്ള എല്ലാ അയല്‍ക്കൂട്ടാംഗങ്ങളും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകണമെന്ന നിര്‍ദ്ദേശമാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയില്‍ പങ്കുചേരുന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ പദ്ധതി പ്രകാരം അനുവദനീയമായ ഇന്‍ഷ്വറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ട വായ്പാ തിരിച്ചടവുണ്ടെങ്കില്‍ അതിലേക്കും ശേഷിക്കുന്ന തുക അംഗത്തിന്റെ ആശ്രിതര്‍ക്കും ലഭിക്കും. We have recommended that all members of the neighborhood with live linkage loans join the insurance plan. In case of untimely death of the neighbors participating in the scheme, the member's dependents will also receive the remaining amount if the neighborhood loan is repaid from the insurance amount allowed under the scheme.

ഒരോ സിഡിഎസിലും ഇന്‍ഷ്വറന്‍സ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബീമാ മിത്ര എന്ന പേരില്‍ ഞങ്ങള്‍ അയല്‍ക്കൂട്ടാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് ആളുകളെ ചേര്‍ക്കുക. അയല്‍ക്കൂട്ടാംഗങ്ങളുടെ സുരക്ഷയും അപ്രതീക്ഷിത പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആശ്വാസമെന്ന രീതിയില്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതിയില്‍ അയല്‍ക്കൂട്ടാംഗങ്ങളേവരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.

കടപ്പാട് :കുടുംബശ്രീ സംസ്ഥാന മിഷൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :150 രൂപ അടയ്‌ക്കൂ : 3 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

English Summary: Join the Kudumbasree Jeevandeepam Insurance Scheme; a one-time payment of Rs 345 is required.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds