പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ സംരംഭകര്‍ക്ക് വായ്പ ലഭിക്കുന്നിതിന് അപേക്ഷിക്കാം. ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍, വനിതാ സ്വയംസഹായ സംഘങ്ങള്‍ എന്നിവരെയാണ് വായ്പ നല്‍കുന്നതിനായി പരിഗണിക്കുക. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ള കുറഞ്ഞത് എട്ടാംതരം യോഗ്യതയുവരാകണം. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ മാത്രമേ പരിഗണിക്കുള്ളൂ . പദ്ധതിയില്‍ വായ്പയ്ക്കായി പരിഗണിക്കുന്ന അര്‍ഹരായ സംരംഭകര്‍ക്ക് മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്പ സബ്‌സിഡി അനുവദിക്കും. മൊത്തം പദ്ധതി തുകയില്‍ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകര്‍ ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടതും ശേഷിക്കുന്ന തുക വായ്പയായി അനുവദിക്കുന്നതുമാണ്.Loan subsidy up to a maximum of 35% of the total project cost will be provided to eligible entrepreneurs considered for loan under the scheme. Entrepreneurs are required to pay at least 10% of the total project cost as beneficiary contribution and the remaining amount is sanctioned as loan. യോഗ്യരായ സംരംഭകര്‍ക്ക് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകളനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി മേട്ടുപാളയം സ്ട്രീറ്റിലുള്ള നൈനാന്‍ കോംപ്ലക്‌സിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍ - 0491 2544411.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :18നും 55നും മദ്ധ്യേ പ്രായമുള്ള സംരംഭകർക്ക് സർക്കാരിൻറെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
#Subsidy#Kerala#Farmer#Agriculture#Krishijagran