1. News

ദിവസം 2 രൂപ നീക്കി വച്ച് 36000 രൂപ പെൻഷൻ പദ്ധതിയിൽ ഇനിയും ചേർന്നില്ലേ?

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, ചെറുകിട വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായുള്ള നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നീ പദ്ധതികളില്‍ 18 വയസ് തികഞ്ഞവര്‍ക്ക് അംഗങ്ങളാവാം. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയില്‍ അംഗങ്ങളാകുന്നവര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 15,000 രൂപയോ അതില്‍ താഴെയോ വരുമാനമുള്ളവരാവണം. 40 വയസ്സാണ് പ്രായപരിധി. 60 വയസ്സിന് ശേഷം മിനിമം 3000 രൂപ പ്രതിമാസ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കും. The Prime Minister's Shram Yogi Mandhan Yojana for Unorganized Sector Workers and the National Pension Scheme for Small Traders and Self-Employed persons above 18 years of age can join. Members of the Pradhan Mantri Shram Yogi Mandhan Yojana must be working in the unorganized sector and earn Rs 15,000 or less. The age limit is 40 years. After the age of 60, a minimum of Rs 3,000 per month will be available under the pension scheme.

K B Bainda

നടപടിക്രമങ്ങൾ ലളിതമാണ്.

18 വയസ്സുള്ള ഒരാൾ ദിവസം 2 രൂപ നീക്കി വച്ച് മാസം 55 രൂപ നിക്ഷേപിച്ചാൽ 60 വയസ്സാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. 29 വയസ്സിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ പ്രതിമാസം 100 രൂപ നിക്ഷേപിക്കണം. എങ്കിലേ 60 വയസ്സാകുമ്പോൾ ഈ തുക ലഭിക്കൂ. 40 വയസ്സിലാണ് ചേരുന്നതെങ്കിൽ പ്രതിമാസം 200 രൂപ നിക്ഷേപിക്കണം. തുല്യ വിഹിതം കേന്ദ്ര സർക്കാരും അടയ്ക്കും.

ഇവർക്കൊക്കെ ചേരാം.

ചുമട്ടു തൊഴിലാളികൾ, കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ, നിർമ്മാണ തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, ഡി ടി പി ഓപ്പറേറ്റർമാർ , ചെറുകിട കച്ചവടക്കാർ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, തുടങ്ങി നൂറിലേറെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാവാം. സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കും സ്‌കീമില്‍ ചേരാവുന്നതാണ്. 18 നും 40 നും ഇടയിൽ പ്രായമുള്ള 15000 രൂപയിൽ താഴെ മാസവരുമാനമുള്ള എല്ലാഇന്ത്യക്കാർക്കും പദ്ധതിയിൽ ചേരാം.

ഇവർക്ക് ചേരാനാവില്ല

പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 1.5 കോടിയില്‍ കവിയരുത്. ഇന്‍കം ടാക്‌സ് കൊടുക്കുന്നവരോ ഇ.പി.എഫ്.ഒ/ ഇ.എസ്.ഐ.സി/ എന്‍.പി.എസ് / പി.എം.- എസ്.വൈ.എം എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് പദ്ധതിയില്‍ ചേരാനാവില്ല. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവർക്കും ചേരാനാവില്ല.

എങ്ങനെയാണ് ചേരേണ്ടത് ?

അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ,എന്നിവ വഴി പദ്ധതിയിൽ ചേരാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ എഫ് എസ് സി കോഡുള്‍പ്പെടെ) എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലോ സി.എസ്.സി ഡിജിറ്റല്‍ സേവാകേന്ദ്രയിലോ
http://maandhan.in ലൂടെയോ സംരംഭകര്‍ക്ക് സ്വന്തമായോ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയോ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പകർപ്പോ നൽകണം. ഓ ടി പി വെരിഫിക്കേഷനായി മൊബൈൽ നമ്പർ കൊടുക്കണം. പദ്ധതിയിലേക്കുള്ള ആദ്യ വിഹിതം പണമായി നൽകാം.

അംഗമാകുന്നവർ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താൽ ജീവിത പങ്കാളിക്ക് തുടർന്നും ഗഡു അടയ്ക്കാം. പെൻഷൻ വാങ്ങി കൊണ്ടിരിക്കെ അംഗം മരിച്ചാൽ കുടുംബ പെൻഷനായി പെൻഷൻ തുകയുടെ 50 % പങ്കാളിക്ക് ലഭിക്കും. കുട്ടികൾ ഉൾപ്പെടെ മറ്റാർക്കും പെൻഷന് അർഹതയില്ല.
മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് എല്‍.ഐ.സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ തുകയുടെ 50 ശതമാനം ഗുണഭോക്താവും 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്.

കാലാവധി എത്തും മുൻപേ പിന്മാറണമെങ്കിൽ ഉപാധികളോടെ പിന്മാറാം. അങ്ങനെ പിന്മാറിയാൽ അതുവരെ അടച്ച തുക പലിശയടക്കം തിരിച്ചു നൽകും. എൻ പി എസ് , ഇ പി എഫ് , ഇ സ് ഐ എന്നെ പദ്ധതികളിൽ നിലവിൽ അംഗങ്ങളായവർക്കു ചേരാനാവില്ല. താഴ്ന്ന വരുമാനക്കാർക്കായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ്. നിക്ഷേപിക്കുന്ന തുകയുമായി തട്ടിച്ചു നോക്കുമ്പോൾ ആകർഷകമായ ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി കിസാൻ മൻധൻ യോജനയിലൂടെ കർഷകർക്ക് പ്രതിമാസം 3000 രൂപ ലഭിക്കും

#Rural#Govt#Pension#Agriculture#Krishi

English Summary: Haven't you joined the Rs 36,000 pension scheme by setting aside Rs 2 a day?-kjkbboct420

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds