തിരുവനന്തപുരം : ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ മേഖലയില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(KIED) 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും സഹകരണത്തോടെ ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്ന് വരെയും ജൂലൈ നാല് മുതല്‍ 21 വരെയും കളമശ്ശേരി കീഡ് ക്യാമ്പസില്‍ വെച്ച് രണ്ട് ബാച്ചുകളിലായാണ് പരിശീലനം. പരിശീലന കാലയളവില്‍ സ്‌റ്റൈപെന്റ് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ മത്സ്യനയം (Fisheries policy of Kerala ) Part-5
ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്- അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം
താത്പര്യമുള്ളവര്‍ www.kled.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒമ്പതിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സി.ഇ.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 048-2532890, 2550322, 9605542061, 7012376994.
Thiruvananthapuram: The Kerala Institute for Entrepreneurship Development (KIED) is organizing a 15-day free entrepreneurship training for SC youth who want to start a venture in the fisheries and aquaculture sector. The training will be conducted in collaboration with the National Fisheries Development Board and the National Institute of Micro Small Medium Enterprise in two batches from June 15 to July 1 and from July 4 to 21 at the Kalamassery Keed Campus. Scholarship will be given during the training period.
ബന്ധപ്പെട്ട വാർത്തകൾ: സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കുഫോസ്സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കുഫോസ്
Entrepreneurship Opportunities in Fisheries and Aquaculture, Fish Value Products, Ornamental Fisheries, Market Survey, Project Report Preparation, State Fisheries Department Projects, National Fisheries Development Board Projects, Fisheries and Aquaculture Sector, The training covers solar and wind energy applications and sharing the experience of entrepreneurs in the field. Those interested should visit the website www.kled.info and submit their application before June 9, the CEO said. For more information call 048-2532890, 2550322, 9605542061, 7012376994.