Features

കേരളത്തിന്റെ മത്സ്യനയം (Fisheries policy of Kerala ) Part-5

Part-1-Kerala state fisheries policy
Part -2- Kerala goes for total change in sea fishing
Part-3- Kerala and inland fishing
Part-4-Trading and marketing system

ലോകമെമ്പാടും മത്സ്യമേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതിക പുരോഗതികള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനായി വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും വികസിപ്പിക്കും. ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും നേരിട്ടെത്തിക്കുന്ന ( Direct Benefit Transfer-DBT) സംവിധാനം കൊണ്ടുവരും. ഫിഷറീസ് മേഖലയിലെ വിവിധ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി സാമൂഹ്യ പരിശോധന( Social Auditing) നടപ്പിലാക്കും. സമുദ്രമേഖലയിലും ഉള്‍നാടന്‍ മേഖലയിലും പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ കണക്കെടുപ്പ്,മത്സ്യബന്ധന ഉപകരണങ്ങളുടെ സര്‍വ്വെ,മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങള്‍ എന്നിവ ശേഖരിക്കും.


SXC

പുതുതായി 200 മത്സ്യഭവനുകള്‍

ഒന്‍പതാം പദ്ധതിക്കാലത്ത് അനുവദിച്ച 100 മത്സ്യഭവനുകള്‍ക്ക് പുറമെ ഉള്‍നാടന്‍ മേഖലയില്‍ 100 ഭവനുകള്‍ കൂടി പുതുതായി സ്ഥാപിക്കും. മത്സ്യത്തൊഴിലാളികള്‍,അനുബന്ധ തൊഴിലാളികള്‍,ബോട്ടുടമകള്‍,ഉദ്യോഗസ്ഥര്‍,ശാസ്ത്രജ്ഞര്‍,സന്നദ്ധ സംഘടനകള്‍ തുടങ്ങി മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തത്തോടെ,പങ്കാളിത്ത വിഭവ മാനേജ്‌മെന്റ് നയങ്ങളും കര്‍മ്മപരിപാടികളും ആവിഷ്‌ക്കരിക്കും. പ്രാദേശിക,ജില്ല,സംസ്ഥാന തലങ്ങളില്‍ മത്സ്യവിഭവ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ക്ക് രൂപം നല്‍കും. ഫിഷറീസ് വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രയിനിംഗ്(Induction training),പീരിയോഡിക് റിഫ്രഷ്‌മെന്റ് ട്രയിനിംഗ്(periodic Refreshment training) വിഷയാധിഷ്ടിത ട്രയിനിംഗ്(Subject oriented training) എന്നിവ ഉറപ്പുവരുത്തും. സര്‍വ്വകലാശാലകള്‍,ദേശീയ-അന്തര്‍ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ഉചിതമായ മാനവ വിഭവ ശേഷി വികസന പരിപാടികളിലൂടെ വകുപ്പിലെ സാങ്കേതിക വിഭാഗം ശക്തിപ്പെടുത്തും


SDF

പ്രൊഫഷണലുകളെ നിയമിക്കും

ഉദ്യോഗസ്ഥരുടെ നിര്‍ബന്ധിത പരിശീലന പരിപാടിയുടെ കാലയളവ് ദീര്‍ഘിപ്പിച്ച് കരിക്കുലം കാലോചിതമായി പരിഷ്‌ക്കരിക്കും. സാങ്കേതിക തസ്തികകളില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ളവരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വിവിധ സാമൂഹിക-സാങ്കേതിക സഹായങ്ങള്‍ കാര്യക്ഷമമായും വേഗത്തിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കും. ഫിഷറീസ് വകുപ്പ്,തുറമുഖ എന്‍ജിനീയറിംഗ് വകുപ്പ്,കേരള സംസ്ഥാന സഹകരണ ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡവലപ്‌മെന്റ്(മത്സ്യഫെഡ്),കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്(KFWFB), സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (KSCADC), ജലകൃഷി വികസന ഏജന്‍സി(ADAK), സംസ്ഥാന ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി(FIRMA), സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (SAF), നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് (NIFAM), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (KUFOS) എന്നിവയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വചിക്കും. പ്രവര്‍ത്തന മേഖലയുടെ വ്യക്തമായ വേര്‍തിരിക്കലിലൂടെ, ലഭ്യമായ മാനവവിഭവ ശേഷിയുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കും.


സര്‍വ്വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലാക്കും

ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകള്‍ മത്സ്യകര്‍ഷകര്‍,മത്സ്യതൊഴിലാളികള്‍ എന്നിവര്‍ക്ക് ഉതകുമംവിധം പ്രയോജനപ്പെടുത്തും. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് സര്‍വ്വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. സര്‍വ്വകലാശാലയുടെ കീഴില്‍ ഫിഷറീസ് സയന്‍സ്, ഓഷ്യന്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വെവ്വേറെ ഫാക്കല്‍റ്റികളെ ഫലപ്രദമായി ഏര്‍പ്പെടുത്തും. സര്‍വ്വകലാശാലയുടെ കീഴില്‍ നേരിട്ട് പുതിയ ഫിഷറീസ് കോളേജുകളും ഓഷ്യന്‍ സ്റ്റഡീസ് സ്‌കൂളുകളും സ്ഥാപിക്കും. പാഠ്യപദ്ധതിയില്‍ തൊഴില്‍ നൈപുണ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി പരിഷ്‌ക്കരിക്കും. അതിലൂടെ മത്സ്യമേഖലയുടെയും സമുദ്രമേഖലയുടെയും വികസനത്തിന് ഉതകുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.

ഇത്തരത്തില്‍ വളരെ വിപുലമായ പദ്ധതികളാണ് സര്‍ക്കാരിന്റെ മത്സ്യ നയം വിഭാവന ചെയ്തിരിക്കുന്നത്. ഇവയെല്ലാം നടപ്പാകും എന്നുതന്നെ കരുതാം.


English Summary: (Fisheries policy of Kerala ) Part-5

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds