Updated on: 24 June, 2022 12:46 PM IST
കാർഷിക ഉപകരണങ്ങൾക്ക് സാമ്പത്തിക സഹായം: പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കർഷകർക്ക് കൃഷി യന്ത്രങ്ങൾ സ്വന്തമാക്കാനുള്ള ഒരു ധനസഹായ പദ്ധതിയാണ് കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതി അഥവാ SMAM (Sub Mission on Agricultural Mechanisation). കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുക, കൃഷി യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് ധന സഹായം നൽകുക, കാർഷിക കേന്ദ്രങ്ങളുടെ വാടക കേന്ദ്രങ്ങളായ ഫാം മെഷിനറി കസ്റ്റം ഫയറിംഗ് സെന്ററുകൾ പ്രോത്സാഹിപ്പിക്കുക, CHC മൊബൈൽ ആപ്പ് വഴി കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് നൽകുക, ആനുകൂല്യം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുത്തുക എന്നിവയാണ് ധനസഹായ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ : കാർഷികരംഗത്തെ രാസവള പ്രയോഗം കുറയ്ക്കാൻ സ്വകാര്യമേഖലയും കേന്ദ്ര സർക്കാറും കൈകോർക്കുന്നു

അപേക്ഷ നൽകേണ്ടവർ എന്താണ് ചെയ്യേണ്ടത്?

അപേക്ഷ നൽകുന്നതിന് ഫോമുകൾ വാങ്ങുകയോ ഓഫീസുകൾ കയറിയിറങ്ങുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. പൂർണമായും ഓൺലൈൻ രീതിയിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 'https://agrimachinery.nic.in' എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണിലൂടെയോ കമ്പ്യൂട്ടർ വഴിയോ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

പദ്ധതി ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി അറിയാം

40 ശതമാനം മുതൽ 60 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാൻ സാധിക്കും. ഗ്രാമീണ സംരംഭകർ, പുരോഗമന കർഷകർ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവർക്ക് പദ്ധതി നിബന്ധനകൾ പ്രകാരം 60 ലക്ഷം രൂപ വരെ ചെലവ് വരുന്ന യന്ത്രങ്ങൾക്ക് 40 ശതമാനം സബ്സിഡി നിരക്കിൽ 24 ലക്ഷം രൂപ വരെ സഹായം ലഭിക്കും. വിവിധ സംഘങ്ങൾക്ക് ഫാം മെഷിനറി ബാങ്കുകൾ നിർമിക്കാൻ വേണ്ടിയുള്ള സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.

കാർഷിക യന്ത്രവൽക്കരണം കുറഞ്ഞ പ്രദേശങ്ങളിൽ കൃഷിയുടെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് കർഷകരെ കൂടുതൽ ബോധവാന്മാരാക്കാൻ ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. അതിനായി സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കാർഷിക ഉൽപാദക സംഘങ്ങൾ എന്നിവർക്ക് ഓരോ വില്ലേജുകൾക്ക് 10 ലക്ഷം രൂപ വരെ തുക വരുന്ന ഫാം മെഷിനറി ബാങ്കുകൾക്ക് പരമാവധി 80 ശതമാനം നിരക്കിൽ എട്ട് ലക്ഷം രൂപ വരെ അനുവദിക്കും.

ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവയാണ്. താൽപര്യമുള്ള സംഘങ്ങൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. സംഘങ്ങൾക്ക് സ്വന്തമായി പാൻകാർഡും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. കുറഞ്ഞത് എട്ട് അംഗങ്ങൾ എങ്കിലും സംഘത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

അപേക്ഷ നൽകുമ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെ? 

ആധാർകാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോയുടെ ഡിജിറ്റൽ കോപ്പി, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ്, ജാതി സർട്ടിഫിക്കറ്റ് (പട്ടിക ജാതി/പട്ടിക വർഗം വിഭാഗം മാത്രം ), വിവിധ ഗ്രൂപ്പുകൾക്ക് മാത്രം പാൻകാർഡും നിർബന്ധമാണ്.

രജിസ്റ്റർ ചെയ്യുന്ന കർഷകരെ പ്രധാനമായും മൂന്നായി തിരിക്കുന്നു. രണ്ടര ഏക്കറിന് താഴെ മാത്രം കൃഷി ചെയ്യുന്നവർ അതായത് ഒരു ഹെക്ടർ ഭൂമിയുള്ളവർ - മാർജിനൽ ഫാർമർ കാറ്റഗറി

രണ്ടര ഏക്കറിനും അഞ്ച് ഏക്കറിനും ഇടയിൽ കൃഷി ചെയ്യുന്നവർ അതായത് ഒന്ന് മുതൽ രണ്ട് ഹെക്ടർ വരെയുള്ളർ - സ്മാൾ ഫാർമർ കാറ്റഗറി

അഞ്ച് ഏക്കറിന് മുകളിൽ കൃഷി ചെയ്യുന്നവർ അഥവാ രണ്ട് ഹെക്ടറിന് മുകളിൽ ഭൂമിയുള്ളവർ - ലാർജർ ഫാർമർ കാറ്റഗറി


രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ തണ്ടപ്പേരും സർവേ നമ്പറും കൃത്യമായി നൽകണം. കൃഷി ഭൂമിയുടെ വിസ്തീർണം രേഖപ്പെടുത്തുമ്പോൾ ഹെക്ടറിലാണ് രേഖപ്പെടുത്തേണ്ടത് (ഒരു സെന്റ് 0.004 ഹെക്ടറാണ്). അപേക്ഷ സമർപ്പിച്ചതിനുശേഷം വിവരങ്ങൾ അറിയാൻ ഇടയ്ക്ക് വെബ്സൈറ്റ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഡീലർ സെലക്ഷൻ അലോട്ട്മെന്റ് ലഭിച്ച് വെയിറ്റിംഗ് ലിസ്റ്റ് മാറിയതിന് ശേഷം 15 ദിവസത്തിനുള്ളിൽ ഡീലർ സെലക്ഷൻ നടത്തിയില്ലെങ്കിൽ അപേക്ഷ അസാധുവാകും. കാർഷിക യന്ത്രങ്ങളുടെയും ഡീലർമാരുടെയും വിവരങ്ങൾ അറിയാൻ വെബ്സൈറ്റിൽ ‘Citizen Corner’ എന്ന പേജ് നോക്കിയാൽ മതിയാകും.

സബ്സിഡി കിട്ടുന്ന യന്ത്രങ്ങൾ ഏതൊക്കെ?

കൊയ്ത്തുമെതി യന്ത്രം, ട്രാക്ടർ, ട്രാക്ടറിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ, പവർട്രില്ലർ, ഞാറു നടീൽ യന്ത്രം, കാടുവെട്ടി യന്ത്രം, മെഷീൻ വാൾ, വൈക്കോൽ കെട്ടാനുള്ള ഉപകരണം, ഏണി, വീൽ ബാരോ, സ്പ്രെയർ, ഇറിഗേഷൻ പമ്പ്,, ചാഫ് കട്ടർ, റബ്ബർ ടാപ്പിങ് മെഷീൻ എന്നിവ 40 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കുന്ന യന്ത്രങ്ങളാണ്. നെല്ലുകുത്തി യന്ത്രം, പൾവറൈസർ, റോസ്റ്റർ, ഡ്രൈയർ, ചക്ക് എന്നിവ 50 ശതമാനം മുതൽ 60 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ അടുത്തുള്ള കൃഷി ഭവനിലോ, ജില്ലാ കൃഷി എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലോ ബന്ധപ്പെട്ടാൽ മതിയാകും.

English Summary: Everything You Need to Know about Financial Assistance for Farm Equipment SMAM
Published on: 24 June 2022, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now