Updated on: 4 December, 2020 11:19 PM IST

EWS സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം.

പ്രിയപ്പെട്ടവരെ,
നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത , സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.
ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല.

ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം.

Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള വിദ്യാർത്ഥി പ്രവേശനങ്ങളിലും SC/ST , OBC വിഭാഗങ്ങളിൽ ഉൾപ്പെടാത്ത ജനറൽ വിഭാഗം എന്നു നാം പൊതുവെ വിളിക്കുന്ന ജനങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തിയിരിക്കുന്നു.

എന്താണ് ഈ സംവരണം ലഭിക്കാനുള്ള അർഹത

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാറിന്റേതിൽ നിന്നു വ്യത്യസ്തമാണ്.

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ

1. കുടുംബ വരുമാനം എട്ടു ലക്ഷം രൂപ കവിയാത്തവരും പരമാവധി അഞ്ച് ഏക്കർ വരെ കൃഷിഭൂമി ഉള്ളവരും 1000 സ്ക്വയർ ഫീറ്റ് വരെ വീട്/ഫ്ലാറ്റ് ഉള്ളവരും മുൻസിപ്പൽ/കോർപ്പറേഷൻ ഏരിയകളിൽ 100 സ്ക്വയർ യാർഡ് അതായത് 2.05 സെന്റ് വരെ ഹൗസ് പ്ലോട്ട് ഉള്ളവരും ഗ്രാമപഞ്ചായത്ത് ഏരിയയിൽ 200 സ്ക്വയർയാർഡ് അതായത് 4.1 സെന്റ് വരെ ഹൗസ് പ്ലോട്ട് ഉള്ളവർക്കാണ് ഈ സംവരണം ലഭിക്കുന്നത്. മുകളിൽ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും ഒരുപോലെ പാലിക്കപ്പെടേണ്ടതുണ്ട്.

ഇവിടെ കുടുംബം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷകൻ, ജീവിതപങ്കാളി, അയാളുടെ മാതാപിതാക്കൾ, 18 വയസ് പൂർത്തിയാവാത്ത സഹോദരങ്ങളും, 18 വയസിന് താഴെയുള്ള മക്കളുമാണ്.

ഇനി കുടുംബവാർഷിക വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷ നൽകുന്ന വർഷത്തിന്റെ തൊട്ടു മുൻപിലത്തെ സാമ്പത്തിക വർഷത്തെ കുടുംബാംഗങ്ങളുടെ മൊത്തം വരുമാനമാണ്.
ഹൗസു് പ്ലോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീടുള്ളതും വീട് വക്കാവുന്നതുമായ ഭൂമി എന്നാകുന്നു.

അന്ത്യോദയ അന്നയോജന റേഷൻകാർഡ് ഉടമകൾക്കും (AAY) പ്രയോരിറ്റി ഹൗസ് ഹോൾഡ് (PHH) കാർഡ്‌ഉടമകൾക്കും മേൽപ്പറഞ്ഞ ഹൗസ്പ്ലോട്ട്, വാർഷിക വരുമാനം, ഭൂസ്വത്ത് മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെ തന്നെ EWS സംവരണത്തിനു അർഹരായിരിക്കും.

സംസ്ഥാനസർക്കാർ മാനദണ്ഡങ്ങൾ

1. കുടുംബ വരുമാനം നാല് ലക്ഷം രൂപ കവിയാത്തവരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി രണ്ടര ഏക്കറും മുൻസിപ്പാലിറ്റികളിൽ എഴുപത്തിയഞ്ച് സെന്റും കോർപ്പറേഷനുകളിൽ അമ്പത് സെന്റ് വരെ ഭൂസ്വത്ത് ഉള്ളവരും ഹൗസ്പ്ലോട്ടുകൾ പരമാവധി മുൻസിപ്പലിറ്റികളിൽ 20 സെന്റും കോർപ്പറേഷൻ പ്രദേശങ്ങളിൽ പതിനഞ്ച് സെന്റും ഉള്ളവർക്കാണ് ഈ സംവരണം ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഹൗസ്പ്ലോട്ടുകളിൽ നിബന്ധനകൾ ഇല്ല. ഇനി ഗ്രാമപഞ്ചായത്തിലും കോർപ്പറേഷനിലും മുൻസിപ്പലിറ്റിയിലും സ്ഥലമുണ്ടെങ്കിൽ നേരത്തെപ്പറഞ്ഞ പരിധിയിൽ കവിയാതെ പഞ്ചായത്തിലടക്കം ആകെ ഭൂസ്വത്ത് രണ്ടരയേക്കറിൽ കവിയാൻ പാടില്ല

കേരളത്തിൽ ഒരേക്കർ റബർ കൃഷിയിൽ നിന്നുള്ള വരുമാനം മുപ്പതിനായിരത്തോളം രൂപയും ഒരേക്കർ നെൽക്കൃഷിയിൽ നിന്നുള്ള വരുമാനം ഏകദേശം ഒരു ലക്ഷത്തോളം രൂപയുമാണെന്നത് നിലവിൽ സംവരണമില്ലാത്ത വിഭാഗത്തിലെ പാവപ്പെട്ടവൻ എത്ര മാത്രം പിന്നോക്കാവസ്ഥയിലാണെന്നതിന്റെ നേർസാക്ഷ്യമാണ്.

എങ്ങിനെയാണ് EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ?എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

സംസ്ഥാനസർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് നൽകുന്നത് വില്ലേജ് ഓഫീസറും കേന്ദ്രസർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ് വഴി തഹസിൽദാരുമാണ്‌ നൽകുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഭൂസ്വത്തിന്റെയും കുടുംബവരുമാനത്തിന്റെയും മറ്റും വിവരങ്ങളടങ്ങിയ സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ അർഹമായ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകുന്നില്ലെങ്കിൽ തഹസിൽദാർക്കും അഥവാ തഹസിൽദാർ നൽകുന്നില്ലെങ്കിൽ ആർ ഡി ഒക്കും അപ്പീലുകൾ നൽകാവുന്നതാണ്.

വില്ലേജ് ഓഫിസിലേക്ക് അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷ .
2. റേഷൻകാർഡിന്റെ കോപ്പി
3. എസ് എസ് എൽ സി ബുക്കിന്റെ കോപ്പി ,CBSE ആണെങ്കിൽ പിതാവിൻ്റെ SSLC സർട്ടിഫിക്കറ്റ്(ജാതി തെളിയിക്കുവാൻ)
4. വരുമാനം തെളിയിക്കുന്നതിന് താഴെ പറയുന്നവയിൽ ബാധകമായത് മാത്രം -
a. പേ സ്ലിപ് / ശമ്പളസർട്ടിഫിക്കറ്റ്
b. പെൻഷൻ ബുക്ക് / പെൻഷൻ വാങ്ങുന്ന ബാങ്ക് പാസ് ബുക്ക്
c. ബാങ്ക് സ്റ്റേറ്റ്മെൻറ്
d. IT റിട്ടേൺ സ്റ്റെയ്റ്റ്മെൻ്റ്
7. ഭൂനികുതി അടച്ച രശീതി (കുടുംബാംഗങ്ങളുടെപേരിലുള്ള എല്ലാ സ്ഥലങ്ങളുടെയും )
എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
മേൽപറഞ്ഞ എല്ലാറ്റിന്റെയും കോപ്പി അപേക്ഷയോടൊപ്പവും ഒറിജിനൽ കയ്യിലും കരുതണം.

സർക്കാർ ജോലിക്കോ , വിദ്യാർത്ഥി പ്രവേശനത്തിനോ അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊ'പ്പം തന്നെ EWS സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്ത് ആവശ്യത്തിന് വേണ്ടിയാണ് എന്നത് അപേക്ഷയോടൊപ്പം എഴുതിച്ചേർക്കേണ്ടതാണ് (ഉദാ: സംസ്ഥാനത്തിനകത്തെ ജോലിക്ക് /വിദ്യാഭ്യാസ ആവശ്യത്തിന്, സംസ്ഥാനത്തിന് പുറത്തെ ജോലിക്ക് /വിദ്യാഭ്യാസ ആവശ്യത്തിന്).
ഇങ്ങനെ ഒരു സാമ്പത്തികവർഷത്തിനകത്ത് എടുത്ത സർട്ടിഫിക്കറ്റ് ആ സാമ്പത്തിക വർഷത്തെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

CSC DIGITAL SEVA

English Summary: EWS CERTIFICATE AND USES
Published on: 10 November 2020, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now