കോവിഡ് പശ്ചാത്തലത്തിൽ മടങ്ങിവന്ന പ്രവാസികൾക്ക് കൃഷിചെയ്യാൻ തരിശുഭൂമി വിട്ടുകൊടുക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ (പ്ലാനിങ്) ഈ നിർദേശം നൽകിയത്. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ മുതലായവരുടെ കൈവശം തരിശുകിടക്കുന്ന പാടങ്ങളുടെയും പറമ്പുകളുടെയും വിവരങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കും കൃഷിഭവനുകൾക്കും നിർദേശം നൽകി.
അവ കണ്ടെത്തി ഉടൻ കൃഷിയോഗ്യമായത് എത്രയെന്ന് തിട്ടപ്പെടുത്തണം. തുടർന്ന് ഭൂവുടമക്ക് താൽപര്യമില്ലെങ്കിൽ അവിടെ കൃഷിചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തണം. മടങ്ങിവന്ന പ്രവാസികൾക്കോ കുടുംബശ്രീകൾക്കോ ഇത് വിട്ടുകൊടുക്കാം. നെല്ല്, ചെറുധാന്യങ്ങൾ, പയറിനങ്ങൾ, കിഴങ്ങുവർഗ വിളകൾ, വാഴ, പപ്പായ എന്നിവക്ക് മുൻഗണന നൽകി വിളകൾ കൃഷിചെയ്യാൻ ത്രിതല പഞ്ചായത്തുമായി ആലോചിച്ച് പദ്ധതി തയാറാക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ നഗരക്കൃഷി പദ്ധതി മാതൃകാപരം: വീണാ ജോർജ്ജ് എം.എൽ.എ