കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോൾ, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് 2020- 21 സീസണിൽ പരാഗണ ജോലികൾ ചെയ്യുന്നതിനും വിത്ത് തേങ്ങകൾ വിളവെടുപ്പ് നടത്തുന്നതിനും പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 വൈകീട്ട് 5 മണി. സെപ്റ്റംബർ 30ന് നാട്ടിക കൃഷി ഭവനിലും ഒക്ടോബർ ഒന്നിന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും ഒക്ടോബർ 5 ന് അയ്യന്തോൾ കൃഷി ഭവനിലും രാവിലെ 10.30 മുതൽ 2 വരെ ഇന്റർവ്യൂ നടക്കും.
അപേക്ഷകർ 18 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഇതിനുമുമ്പ് ജോലിയിൽ നിന്ന് നീക്കം ചെയ്തവരും ശിക്ഷാനടപടികൾക്ക് വിധേയരായവരും അപേക്ഷകൾ അയക്കേണ്ടതില്ല. ജനന തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങുകയറുവാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ഫോൺ :0487-2333297
Applicants must be between 18 and 60 years of age. Those who have previously been fired or subjected to disciplinary action do not have to submit applications. The Principal Agriculture Officer said that the application should be accompanied by a certificate proving the date of birth and a certificate from a government doctor proving the fitness of the coconut climber.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തെങ്ങുകയറ്റ പരിശീലനം
#Farmer#Coconut#Farm#Krishijagran