Updated on: 18 January, 2023 2:57 PM IST
Expo ONE 2023: Products to be included in the organic north east

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ജൈവ മേളയാണ് - Expo ONE 2023. ഇത് 2023 ഫെബ്രുവരി 3 മുതൽ 5 വരെ അസമിലെ ഗുവാഹത്തിയിൽ നടക്കും.

വടക്ക് കിഴക്കൻ മേഖലകളിൽ ഇത് വരെ രാസപ്രയോഗം അടിസ്ഥാനമാക്കിയുള്ള കൃഷി ചെയ്ത് തുടങ്ങിയിട്ടില്ല. ഇന്ത്യയുടെ പരമ്പരാഗതമായ കൃഷിജൈവ വൈവിധ്യം, വിവിധ കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾ, ലാൻഡ്‌റേസുകൾ, ചില ഉയർന്ന മൂല്യമുള്ള വിളകളുടെ നാടൻ ഇനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: EXPO ONE 2023: നോർത്ത് ഈസ്റ്റിലെ ജൈവ പച്ചക്കറികൾ

അത്കൊണ്ട് തന്നെയാണ് കർഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, മുഴുവൻ മൂല്യ ശൃംഖലയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനുമുള്ള ജൈവ കൃഷിയുടെ സാധ്യതകൾ അംഗീകരിക്കുന്നതിനുമായി ഓർഗാനിക്ക് എക്പോ സംഘടിപ്പിക്കുന്നത്.

160-ലധികം ഓർഗാനിക്, നാച്വറൽ ബ്രാൻഡ് സ്റ്റാളുകളിൽ വൈവിധ്യമാർന്ന ജൈവ ഭക്ഷണ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. മേളയിൽ കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ, ഫാർമർ പ്രൊഡ്യൂസർ ഗ്രൂപ്പുകൾ, ഓർഗാനിക് ഇൻപുട്ട് നിർമ്മാതാക്കൾ, സർക്കാർ ഏജൻസികൾ എന്നിവ പരിപാടിയുടെ പ്രധാന സവിശേഷതയാണ്.

അസം കൃഷി & ഹോർട്ടികൾച്ചർ വകുപ്പ് ആതിഥേയത്വത്തിൽ സിക്കിം സ്റ്റേറ്റ് കോഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (SIMFED) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ സിംഫെഡ് സജീവ പങ്ക് വഹിച്ചിട്ടുണ്ട്. 18-ലധികം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജൈവകൃഷി സജീവമായി പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിലെ ആദ്യത്തെ 100% ഓർഗാനിക് സംസ്ഥാനമെന്ന നിലയിൽ, ഇന്ത്യയിൽ ജൈവകൃഷിയുടെ കാര്യത്തിൽ സിക്കിം മുൻപന്തിയിലാണ്. അസം ഗവൺമെന്റിലെ കൃഷി വകുപ്പിന്റെ സജീവ പങ്കാളിത്തവും പരിശ്രമവും കൊണ്ട്, വടക്കുകിഴക്കൻ കർഷകർക്കും ഉത്പാദകർക്കും ഒരു കുടക്കീഴിൽ വടക്ക് കിഴക്കൻ മേഖലയിലെ ഏറ്റവും മികച്ചത് പ്രദർശിപ്പിക്കുന്നതിന് ഒരു ആഗോള പ്ലാറ്റ്ഫോം പ്രദാനം ചെയ്യുക എന്നതാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

2023 ഫെബ്രുവരി 3 മുതൽ 5 വരെ അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പരിപാടിയിൽ ഉൾപ്പെടുന്ന ഉത്പ്പന്നങ്ങൾ

ജൈവമായി ഉത്പ്പാദിപ്പിച്ച തേൻ
ജൈവ പച്ചക്കറി വിത്തുകൾ
പുഷ്പ വിത്തുകൾ
ഔഷധസസ്യങ്ങൾ
ഉദ്യാന ഉപകരണങ്ങൾ
മെക്കാനിക്ക് ബ്രാൻ്റുകളും ഉൽപ്പന്നങ്ങളും
ഓർഗാനിക്ക് മിൽക്ക്
എ-2 മിൽക്ക് - (പ്രോളിൻ എന്ന അമിനോ അമ്ലം വരുന്ന പാലിനെയാണ് എ-2 മിൽക്ക് എന്ന് പറയുന്നത്)
ഓർഗാനിക്ക് നെയ്യ് - എ-2 നെയ്യ്
ഓർഗാനിക് ചായ
ഓർഗാനിക് കാപ്പി
ഓർഗാനിക്ക് മസാലകൾ
ഹെർബൽ ഉൽപ്പന്നങ്ങൾ
പ്രതിരോധശേഷി ബൂസ്റ്ററുകൾ
ഓർഗാനിക്ക് കോസ്മെറ്റിക്സ്
ഓർഗാനിക്ക് ഹെർബലുകൾ, എക്സ്ട്രാക്റ്റുകൾ
അർബൻ ഗാർഡനിംഗ് ഫെസിലിറ്റേറ്റർമാർ.

ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ജൈവ മേള - Expo ONE 2023

English Summary: Expo ONE 2023: Products to be included in the organic north east
Published on: 18 January 2023, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now