Updated on: 12 August, 2021 6:02 PM IST
ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ കോർഡിനേറ്റർ ഡോ. ആദി പെരെൽമാൻ , സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ) ഐസിഎആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോൺ

ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ കോർഡിനേറ്റർ ഡോ. ആദി പെരെൽമാൻ , സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ) ഐസി‌എ‌ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോൺ എന്നിവരാണ് ചർച്ചയുടെ മുഖ്യ പ്രഭാഷകർ .

ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) കൃഷി ജാഗരൺൻറെ ഫേസ്ബുക്ക് പേജിൽ മരച്ചീനിയിലെ സസ്യപോക്ഷണത്തിൻറെ സമീപകാല മുന്നേറ്റങ്ങളെക്കുറിച്ച് തത്സമയ ചർച്ച നടത്തി.

ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ കോർഡിനേറ്റർ ഡോ. ആദി പെരെൽമാൻ , സെൻട്രൽ ട്യൂബർ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ) ഐസി‌എ‌ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോൺ എന്നിവരാണ് ചർച്ചയുടെ മുഖ്യ പ്രഭാഷകർ .

കൃഷി ജാഗരൺൻറെ ഔദ്യോഗിക പേജിൽ പരിപാടിയുടെ റെക്കോർഡു ചെയ്‌ത വീഡിയോ നിങ്ങൾക്ക് കണ്ടെത്താം കൃഷി ജാഗരൺ

വിളയെക്കുറിച്ചുള്ള അടിസ്ഥാന വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ ചർച്ചയായിരുന്നു അത് - മരച്ചീനി , അതിന്റെ പോഷക പരിപാലനം, മരച്ചീനിയുടെ തുടർച്ചയായ കൃഷിയാൽ ഉണ്ടാവുന്ന  പോഷകങ്ങളുടെ കുറവ്, മരച്ചീനി വളരുന്ന പ്രദേശങ്ങളിലെ കേരളത്തിലെ മണ്ണിന്റെ പോഷക നിലവാരം, കേരള മണ്ണിന് പോളിഹലൈറ്റിന്റെ അനുയോജ്യത എന്നിവ ചർച്ചാ വിഷയങ്ങളായിരുന്നു.

മണ്ണിന്റെ ഫലഭൂയിഷ്ഠത, സംയോജിത വിള പോഷക പരിപാലനം എന്നിവയിൽ ശ്രദ്ധേയമായ സംഭാവന നൽകിയ ഡോ. സൂസൻ ജോൺ ഗവേഷണത്തിന്റെ രീതിശാസ്ത്രവും കണ്ടെത്തലുകളും വളരെ രസകരവും സംവേദനാത്മകവുമായ രീതിയിൽ വെർച്വൽ ചർച്ചയിൽ വിശദീകരിച്ചു.

ഈ ലേഖനത്തിൽ നിങ്ങൾക്ക് ചർച്ചയുടെ പ്രധാന ഭാഗങ്ങൾ കണ്ടെത്താം

തത്സമയ ചർച്ചയിൽ നിന്നുള്ള ഒരു ചിത്രം

ധാന്യങ്ങളേയും പയർവർഗങ്ങളേയും അപേക്ഷിച്ച് ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളുടെ പ്രത്യേക ഗുണങ്ങൾ:

  • ഉയർന്ന ജീവശാസ്ത്രപരമായ കാര്യക്ഷമത (ഹെക്ടറിന് 100 ടൺ വരെ വിളവ് നൽകാൻ കഴിയും)
  • നാമമാത്രമായ മണ്ണും പരിസ്ഥിതിയും ഉപയോഗിച്ച് സാമ്പത്തിക വിളവ് നേടാൻ കഴിയും.
  • ജൈവികവും , അജൈവികവുമായ സമ്മർദ്ദങ്ങളോടുള്ള  സഹിഷ്ണുത
  • കിഴങ്ങുകളിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഭക്ഷണം, തീറ്റ, പശ, ഫാർമസ്യൂട്ടിക്കൽസ്, എത്തനോൾ, സൂപ്പർ അബ്സോർബന്റ് പോളിമർ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവാണ്.
  • കിഴങ്ങുവർഗ്ഗ വിളകൾ ഉയർന്ന ഉൽപാദനക്ഷമത കാണിക്കുകയും ഉയർന്ന പോഷക മൂല്യങ്ങളുള്ളവയും പ്രത്യേകിച്ച് ആന്റിഓക്‌സിഡന്റുകളുമാണ്.
  • ഹരിത ഊർജ്ജത്തിന്റെ ഉറവിടം എന്നതിനുപരി ഇവയുടെ ഇലകൾ ഉപയോഗിച്ച് ജൈവകീടനാശിനികൾ രൂപപ്പെടുത്തുന്നതിന് ധാരാളം സാധ്യതയുണ്ട്

ഗവേഷണത്തെക്കുറിച്ച്:

കേരളത്തിലെ ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റിറ്റൂട്ടുമായി സഹകരിച്ച് സിടിസിആർഐ  മൂന്ന് മേഖലകളിലായി 2 സീസണുകളായി എഇയു 3 (ഓണാട്ടുകര മണൽ സമതല  പ്രദേശങ്ങൾ), എഇയു 9 (തെക്ക് മദ്ധ്യ കേരളത്തിലെ ചെങ്കൽ മണൽ കൂട്ടം), എഇയു 8 (മദ്ധ്യ കേരളത്തിലെ  ചെങ്കൽ മണൽ കൂട്ടം ) കർഷകരുടെ  വയലുകൾ,  സി‌ടി‌സി‌ആർ‌ഐ ഗവേഷണ സ്ഥാപനം  ഉൾപ്പെടെയുള്ള ആറ് സ്ഥലങ്ങളിൽ പഠനം നടത്തി. ഇതിനായി 12.6 ലക്ഷം രൂപ അനുവദിച്ചു.

കൃഷിയിടങ്ങളിലെ പരീക്ഷണം

ഗവേഷണത്തിൻറെ ലക്ഷ്യങ്ങൾ:

  • കിഴങ്ങുവർഗ്ഗ വിളവ്, കിഴങ്ങുവർഗ്ഗത്തിന്റെ ഗുണനിലവാരം, മണ്ണിന്റെ ഭൗതിക-രാസ, ജൈവ ഗുണങ്ങൾ, പോഷകങ്ങളുടെ വർദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലെ ചെങ്കൽ പ്രദേശം , മണൽ പ്രദേശങ്ങളിൽ  പോളിഹലൈറ്റിനോടുള്ള മരച്ചീനിയുടെ  പ്രതികരണം.
  • പൊട്ടാസിയം , കാൽസ്യം , മഗ്‌നീഷ്യം , സോഡിയം  എന്നിവയിൽ കുറവുള്ള കേരള മണ്ണിൽ പോളിഹാലൈറ്റ് - ബഹു പോഷക വളത്തിന്റെ ഒരു കാർഷിക ഉപദേശകം (പ്രായോഗിക വിശദാംശങ്ങൾ) രൂപപ്പെടുത്തുക .
  • പോളിഹാലൈറ്റ് ഭൂമിയുടെ ഉപരിതലത്തിനു 1200 അടി താഴെ , കടലിന്റെ അടിയിൽ , ഇംഗ്ലണ്ടിന്റെ വടക്ക്-കിഴക്കൻ തീരത്ത്, 260 ദശലക്ഷം വർഷം മുമ്പ് അടിഞ്ഞുകൂടിയ പാറയുടെ പോളിഹാലൈറ്റ്  പാളിയിൽ  നിന്ന് ആണ് വേർതിരിച്ചെടുക്കുന്നത് . മണ്ണിലെ സൾഫർ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ ആവശ്യകതയും കുറവും ഇത് നിറവേറ്റുന്നു.  
  • പോളിഹാലൈറ്റ് ലവണങ്ങളുടെ മിശ്രിതമല്ല, ഒരൊറ്റ ക്രിസ്റ്റലാണ്, അതിനാൽ അതിന്റെ എല്ലാ ഘടകങ്ങളും ആനുപാതികമായി ലയനവസ്തുവിൽ  ഇഴുകിച്ചേരുന്നു . എന്നിരുന്നാലും, ലയിക്കുന്നതിന് ശേഷം ഓരോ പോഷകവും മണ്ണുമായി വ്യത്യസ്തമായി ഇടപഴകുകയും മണ്ണിന്റെ ഗുണങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

മരച്ചീനി ഉത്പാദനത്തിൽ പോളിഹാലൈറ്റ് പ്രയോഗത്താൽ നടത്തിയ പ്രധാന നിരീക്ഷണങ്ങൾ:

കിഴങ്ങിന് നല്ല വലിപ്പം കിട്ടുന്നു

പാചകം ചെയ്യുമ്പോൾ നല്ല ഗുണമേന്മ ലഭിക്കുന്നു

അന്നജത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുന്നു

കൈപ്പ് കുറയ്ക്കുന്നു

മരച്ചീനി

ഫലങ്ങൾ

കേരളത്തിലെ ചെങ്കൽ , മണൽ പ്രദേശങ്ങളിൽ  മരച്ചീനിക്കായി മണ്ണിനെ പുഷ്ടിപ്പെടുത്താൻ പോളിഹലൈറ്റ് നല്ലതാണ് .

രണ്ട് വർഷത്തോളം ആറ് സ്ഥലങ്ങളിൽ  കിഴങ്ങുവർഗ്ഗ വിളവ് സംബന്ധിച്ച വിവരം ശേഖരിച്ചു  പഠിച്ചതിലൂടെ  ഇനിപ്പറയുന്ന പ്രായോഗിക അളവുകൾ ശുപാർശ ചെയ്യാൻ കഴിയും:

  • ആവശ്യാനുസരണം പകുതി കുമ്മായവും  പകുതി ഡോളമൈറ്റും ഹെക്ടറിന് 1-2 ടൺ പോളിഹലൈറ്റും ഉപയോഗിക്കുമ്പോൾ ഹെക്ടറിന് 53.33 ടൺ വിളവ് ലഭിക്കുന്നു  .
  • പോളിഹലൈറ്റിനൊപ്പം മുഴുവൻ ഡോളമൈറ്റും ഉപയോഗിക്കുമ്പോൾ ഹെക്ടറിന് 50.23 ടൺ വിളവ് ലഭിക്കുന്നു 
  • പോളിഹലൈറ്റിന് മാത്രം ഹെക്ടറിന് 49.2 ടൺ വിളശേഷി ഉണ്ട്

ഉപസംഹാരം:

എല്ലാ ഫലങ്ങളിൽ നിന്നും പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ മരച്ചീനി  വിളയ്ക്ക് വളരെ പ്രധാനമാണെന്നും നിർദ്ദിഷ്ട അളവ് പ്രകാരം പോളിഹാലൈറ്റ് ഉപയോഗിക്കുന്നത് കേരളത്തിലെ മരച്ചീനിയുടെ വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് വളരെ ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു .

English Summary: Facebook Live on Recent Advances in Cassava Plant Nutrition with Polyhalite for Kerala Soils
Published on: 12 August 2021, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now