Updated on: 3 February, 2024 11:22 PM IST
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും: മന്ത്രി രാധാകൃഷ്ണൻ

തൃശ്ശൂർ: കർഷകരുടെ  ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് വഴി ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനും തൊഴിലവസരങ്ങൾക്കും സഹായകരമാകും. കാർഷിക പ്രദേശമായ ചേലക്കരയുടെ സമഗ്ര പുരോഗതിക്കായി കാർഷിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. കർഷകർക്കായി സംഭരണ വിപണന കേന്ദ്രം ഒരുക്കാൻ തീരുമാനിച്ച വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെയും  മന്ത്രി അഭിനന്ദിച്ചു.

 കാർഷിക വിളകൾക്ക് ന്യായമായ വില ഉറപ്പാക്കി ഉൽപ്പന്നങ്ങൾക്ക് താങ്ങുവിലയെക്കാൾ   കുറഞ്ഞ വില വരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് സംഭരണ വിപണന കേന്ദ്രം. അധികമായിവരുന്ന കാർഷിക ഉൽപ്പന്നങ്ങള മൂല്യവർദ്ധിത വസ്തുക്കളാക്കി കൂടുതൽ ആദായകരമായ  രീതിയിൽ  വരുമാനം കണ്ടെത്താനും സാധിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ ആറ്റൂരിലാണ് കേന്ദ്രം നിർമിക്കുന്നത്.  

88 സെന്റ് സ്ഥലത്ത് സംഭരണ വിപണന കേന്ദ്രം  സ്ഥാപിക്കുന്നതിന്  ആവശ്യമായ പ്രൊജക്റ്റ് റിപ്പോർട്ട് തൃശൂർ ഗവ. എൻജിനീയറിങ് കോളേജിന്റെ സഹായത്തോടെ തയ്യാറാക്കി. മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 75 ലക്ഷം രൂപയും വിനിയോഗിച്ചാണ് ആദ്യഘട്ട നിർമ്മാണം.  പച്ചക്കറി സംഭരിക്കുന്നതിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, ശീതീകരണ  അറകൾ, മൂല്യവർദ്ധിത  ഉൽപ്പാദനത്തിനുള്ള ക്രമീകരണങ്ങൾ, റോഡ്, കാന, മഴവെള്ള സംഭരണി നിർമ്മാണം,  മാലിന്യ സംസ്കരണ നിർമാർജന പ്രവർത്തികൾ എന്നിവയും കെട്ടിടത്തിന്റെ ഭാഗമായി തയ്യാറാക്കും.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ അധ്യക്ഷയായി. ജില്ലാ കൃഷി ഓഫീസർ ഉഷാമേരി ഡാനിയേൽ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അജി ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മേലേടത്ത്, ടി വി സുനിൽകുമാർ, പി പി സുനിത, കെ ജയരാജ്, എസ് ഐ എഫ് എൽ ഡയറക്ടർ മേരി തോമസ്, വടക്കാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി ജി സുജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എം കെ ശ്രീജ, ബി ജി ദീപു പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അൻസാർ അഹമ്മദ്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

English Summary: Fair price will be ensured for agri products: Minister Radhakrishnan
Published on: 03 February 2024, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now