Updated on: 4 December, 2020 11:18 PM IST

കര്‍ഷിക യന്ത്രവല്‍ക്കരണം യാഥാര്‍ത്ഥ്യമായെങ്കിലും സമയബന്ധിതമായി ഇവ റിപ്പയര്‍ ചെയ്യുന്നതിനുളള സൗകര്യങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് യന്ത്രവത്കൃത കൃഷിക്ക് സഹായമായി ഫാം ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ വരുന്നത്.മണ്ണുത്തി സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലാണ് കൃഷിവകുപ്പിന്റെ മധ്യമേഖല ഫാം ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുന്നത്. വിവിധ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ പൊതുവിപണിയില്‍ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ലഭ്യമല്ലാത്തത് യന്ത്രങ്ങള്‍ ആവശ്യാനുസരണം റിപ്പയര്‍ ചെയ്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് തടസ്സമായി. ഇവ അടിസ്ഥാനപരമായി പരിഹരിക്കുന്നതിനു കൂടിയാണ് മൂന്ന് മേഖലാ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.

പാലക്കാട്, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മ്മസേന, കര്‍ഷകര്‍, കസ്റ്റം ഹയറിങ് സെന്റര്‍ എന്നിവിടങ്ങളിലെ മെഷിനറികള്‍ റിപ്പയര്‍ ചെയ്യുന്നതിനുളള ഗ്യാരേജ്, റിപ്പയര്‍ ചെയ്യുന്നതിനുളള മെക്കാനിക്കുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ സേവനം തൃശൂര്‍ മേഖലാ ഫാം ഫെസിലിറ്റേഷന്‍ സെന്ററില്‍ ലഭ്യമാക്കും. കാര്‍ഷിക യന്ത്രങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ ഒരു സെന്റര്‍ സ്റ്റോര്‍ റൂം ഇതോടൊപ്പം സജ്ജീകരിക്കും. സംസ്ഥാന വിത്തുല്‍പാദന ഫാമുകളിലെ വിവിധ ഉല്‍പ്പന്നങ്ങല്‍, വിത്ത്, തൈകള്‍ എന്നിവയുടെ വില്‍പനയ്ക്കായി സൂപ്പര്‍മാര്‍ക്കറ്റ് ഫാം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുക്കും. തകരാറിലായ കാര്‍ഷിക യന്ത്രങ്ങള്‍ പ്രസ്തുത സെന്ററില്‍ എത്തിക്കുന്നതിനുളല റിക്കവറി വാനിന്റെ സേവനം കേന്ദ്രത്തില്‍ ലഭ്യമാക്കും.

ഇതോടൊപ്പം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മാതൃകയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സാധ്യമാകുന്നതിന് കസ്റ്റം ഹയറിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്‍ഐസി വികസിപ്പിക്കുകയും അഖിലേന്ത്യാതലത്തില്‍ ഇത് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ കസ്റ്റം ഹിയറിങ് ആപ്ലിക്കേഷനില്‍ വിവിധ അഗ്രോ സര്‍വീസസ് സെന്ററുകള്‍, കാര്‍ഷിക സെമിനാറുകള്‍, സ്മാം കസ്റ്റം ഹയറിങ് സെന്ററുകള്‍ എന്നിവയ്ക്ക് അവരുടെ മെഷിനറിയും സേവനവും രജിസ്റ്റര്‍ ചെയ്യുകയും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം സേവനം നല്‍കുകയും ചെയ്യാം. കസ്റ്റം ഹയറിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാനതല ലോഞ്ചിംഗോടെ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്ക് എവിടെ ലഭ്യമാണെന്ന് ഒറ്റ ക്ലിക്കില്‍ അറിയുന്നതിനും മെഷിനറി ബുക്ക് ചെയ്യുന്നതിനും സേവനം അതിവേഗത്തില്‍ ലഭ്യമാക്കുന്നതിനും അവസരം ഒരുങ്ങും.

English Summary: Farm facilitation centres to help mechanised farming
Published on: 18 December 2019, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now