കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന 2021 ലെ വിവിധ കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം.
മിത്രാനികേതന്‍ പത്മശ്രീ കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത), ശ്രമശക്തി, കൃഷിവിജ്ഞാന്‍, ക്ഷോണി സംരക്ഷണ, ക്ഷോണിരത്‌ന, കര്‍ഷക ഭാരതി, ദൃശ്യമാധ്യമം, നവമാധ്യമം, ഹരിതകീര്‍ത്തി, ഹരിത മുദ്ര, മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര്, മികച്ച കൃഷി നടത്തുന്ന മികച്ച റസിഡന്‍സ് അസോസിയേഷന്‍, ഹൈടെക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി, കര്‍ഷക തിലകം (സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ഥി), മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കര്‍ഷക പ്രതിഭ, മികച്ച കോളേജ് കര്‍ഷക പ്രതിഭ, മികച്ച ഫാം ഓഫീസര്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച കൂണ്‍ കര്‍ഷകന്‍ തുടങ്ങി മുപ്പത്തിരണ്ടോളം പച്ചക്കറി, ജൈവകൃഷി അവാര്‍ഡുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകള്‍ ജൂലൈ ആറിനു മുന്‍പായി കൃഷിഭവനില്‍ സമര്‍പ്പിക്കണം. കൃഷിഭവനുകളില്‍ നിന്നും അപേക്ഷകള്‍ ജൂലൈ ഒമ്പതിന് മുന്‍പായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യൂ
റൂറല്‍ ഇന്നോവേറ്റേഴ്സ് മീറ്റിലേക്ക് അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. ഗ്രാമീണ തലത്തില്‍ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. 25000 മുതല്‍ ഒരു ലക്ഷം വരെയാണ് അവാര്‍ഡ് തുക.
രണ്ടു ജില്ലകള്‍ വീതം ചേരുന്ന പ്രാദേശിക മീറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും സംസ്ഥാന മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത. പാലക്കാട്, മലപ്പുറം ജില്ലകളുടെ പ്രാദേശിക മീറ്റിന്റെ സംഘാടനത്തിന് പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനെ (ഐ.ആര്‍.ടി.സി) യാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നുമുള്ള അപേക്ഷകള്‍ മാത്രമെ പരിഗണിക്കുകയുള്ളൂ. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in, www.irtc.org.in ഫോണ്‍:- 9495543157, 8606332219