Updated on: 16 January, 2024 6:24 PM IST
Farmers are in crisis due to unexpectes climate change

1. കാലാവസ്ഥ മൊത്തത്തിൽ മാറിയതോടെ മറ്റ് മേഖലകൾക്കൊപ്പം കാർഷിക മേഖലകളേയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ , ജനുവരി മാസങ്ങളിൽ തണുപ്പും മഞ്ഞും കുറഞ്ഞത് ഏലക്കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കാലം തെറ്റി പെയ്ത മഴയും കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി. എന്നിരുന്നാലും വാഴ, പച്ചക്കറി എന്നീ കർഷകർക്ക് മഴ ആശ്വാസമായിരുന്നു.

2. കേന്ദ്ര സർക്കാരിന്റെ വികസിത് സങ്കൽപ്പ്‌ യാത്രയുടെ ഭാഗമായി കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നത് എങ്ങനെയെന്നും, ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും , കോട്ടുവള്ളിയിലെ കർഷകർക്ക് പരിശീലനം നൽകി. കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. കോട്ടുവള്ളിയിലെ മികച്ച പച്ചക്കറി കർഷകനായ വാണിയക്കാടിലെ KM . ലാലുവിന്റെ കൃഷിയിടത്തിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്തംഗം AA. സുമയ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ അറിയുന്നതിന്: https://youtu.be/VEtpyb_07l0?si=z5TG8UJC6wdRlUjs

3. പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ കൊടുമൺ ഒറ്റത്തേക്കിൽ ആരംഭിച്ച കൊടുമൺ റൈസ് മില്ലിന്റെ ഉദ്ഘാടനവും കൊടുമൺ റൈസിന്റെ പത്തൊൻപതാം ബാച്ച് അരിയുടെ വിതരണോദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മൂല്യവര്‍ധിത കൃഷി, ഉത്പന്നം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. എളവള്ളി ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും പ്ലാവ് തൈ വെച്ചുപിടിപ്പിക്കുന്ന സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി. പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. ക്ഷേമ കാര്യസ്ഥിരം സമിതി ചെയർപേഴ്സൺ എൻ.ബി ജയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. 100 രൂപ വിലയുള്ള ആയുർജാക്ക് ഇനത്തിൽപ്പെട്ട 2500 തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. എഴുപത്തിയഞ്ച് ശതമാനം സബ്സിഡി നൽകുന്നതിനാൽ 25 രൂപയ്ക്ക് ഒരു തൈ ലഭിക്കും. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവ് രണ്ട് ചതുരശ്ര അടി വിസ്തീർണ്ണത്തിലും രണ്ടടി താഴ്ചയിലും തയ്യാറാക്കിയ കുഴികളിലാണ് നടേണ്ടത്. കൃത്യമായ നന കൊടുത്താൽ വർഷത്തിൽ എല്ലാ സമയവും കായ്ഫലം തരുന്ന ഇനമാണ് ആയുർ ജാക്ക്.

ബന്ധപ്പെട്ട വാർത്തകൾ: എളവള്ളിയിൽ സമ്പൂർണ്ണ പ്ലാവ് ഗ്രാമം; രണ്ടാം ഘട്ടം തുടങ്ങി

English Summary: Farmers are in crisis due to unexpectes climate change
Published on: 16 January 2024, 03:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now