Updated on: 23 October, 2021 10:09 AM IST
കൃഷി നാശം നേരിട്ടവർ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കണം

കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശം നേരിട്ടവർ നഷ്ടപരിഹാരത്തിനായി സംസ്ഥാന കൃഷിവകുപ്പ് വെബ് പോർട്ടൽ ആയ എയിംസ് (AIMS) മുഖേന ഓൺലൈൻ അപേക്ഷ എത്രയും വേഗം സമർപ്പിക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

www.aims.kerala.gov.in എന്നതാണ് (AIMS) പോർട്ടലിന്റെ പൂർണ്ണ അഡ്രസ്. എയിംസ് (AIMS) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനായി കർഷകർ എയിംസ് പോർട്ടലിലെ രജിസ്ട്രേഷൻ ഐഡി, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കണം.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർ ആദ്യം എയിംസ് വെബ് പോർട്ടലിലൂടെ കർഷക രജിസ്ട്രേഷൻ നടത്തി രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും സംഘടിപ്പിച്ച ശേഷം നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണം. രജിസ്ട്രേഷനായി കർഷകർ ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ കൃത്യമായി സൈറ്റിൽ രേഖപ്പെടുത്തണം. 

രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറും പാസ്‌വേർഡും ഭാവിയിലെ എല്ലാ നടപടികൾക്കായും സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

കാർഷിക വിളകൾ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകം പോർട്ടലിലൂടെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ടതാണ്.  വിളകൾ ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത കർഷകർ കൃഷി നാശനഷ്ടമുണ്ടായി 10 ദിവസത്തിനകം എയിംസ് പോർട്ടലിലൂടെ അപേക്ഷിക്കേണ്ടതാണ്. 

എയിംസ് വെബ് പോർട്ടലിൽ കർഷകർക്ക് സ്വന്തമായോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ, കോമൺ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സംശയങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായോ 1800- 425- 1661 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാം.

കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ നവംബർ 10നകം പൂർത്തിയാക്കണമെന്ന് കൃഷി മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. നടപടികൾ പൂർത്തീകരിക്കാത്ത മുൻ അപേക്ഷകളിൽ നടപടി നവംബർ 10നകവും, ഒക്ടോബറിൽ ഉണ്ടായ കൃഷി നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ നടപടി 30 ദിവസത്തിനകവും പൂർത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി  വ്യക്തമാക്കിയതാണ്.

വിളനാശം സംഭവിച്ചിട്ടുള്ള കർഷകർക്ക് വിള നാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനസ്ഥാപിക്കുന്നതിനുള്ള മറ്റു പല ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. വിത്ത് വിതച്ച ശേഷം വെള്ളം കയറി നഷ്‌ടം നേരിടേണ്ടി വന്നവർക്കും  നെൽവിത്ത് പൂർണമായും സൗജന്യ നിരക്കിൽ വിതരണം ചെയ്യും.

പാടശേഖരങ്ങളിൽ മടവീഴ്ച മൂലം കൃഷി നാശം സംഭവിച്ച മേഖലകളിൽ പുറംബണ്ട് കെട്ടുന്നതിനും ബണ്ടുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും സർക്കാരിൽ നിന്ന് പ്രത്യേകം തുക അനുവദിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു.

കർഷകർക്ക് അവരുടെ പരാതികൾ ബോധിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഒരു കൺട്രോൾ റൂം സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

English Summary: farmers are instructed to apply immediately for compensation in crop loss due to rain
Published on: 23 October 2021, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now