കാർഷിക മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യോൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വേണ്ടി State Agri Horti Society (SAHS) യും Sustainable Foundation (SF) നും ചേർന്നുള്ള കൃഷികർണ (Krishikarna) പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി പള്ളിക്കൽ കർഷക സഹായി കൂട്ടായ്മയുടെ സഹായത്തോടെ പരിശീലന ശില്പശാല സംഘടിപ്പിച്ചിരുന്നു.
ഈ പദ്ധതിയുടെ സാധ്യതകൾ മനസ്സിലാക്കി, പള്ളിക്കല്‍ ഗ്രാമം പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഏതാനും യുവ സംരംഭകർ മുന്നോട്ട് വരികയും ഇതിൽ ആദ്യത്തെ സംരംഭക ഇന്ന് കരാർ ഒപ്പിട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഈ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ച് കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കർഷക / സംരംഭക കൂട്ടായ്മകളും എൻ. ജി. ഒ. കളും മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നുണ്ട്. State Agri Horti Society യുടെ നേതൃത്വത്തിൽ Sustainable Foundation ൻറെയും Qore3 Innovations ൻറെയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി, സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് പ്രവർത്തിക്കുന്നത്.
കാർഷിക മേഖലയിൽ പൊതു/സ്വകാര്യ പദ്ധതികൾ നടപ്പിലാക്കി മികവ് തെളിയിച്ച Qore3 Innovations എന്ന StartUp കമ്പനിക്കാണ് ഇതിന്റെ നിർവ്വഹണ ചുമതല.
കൃഷികർണ (Krishikarna) പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് ലഭിക്കുന്ന സേവനങ്ങൾ
1. പരിശീലനം മുതൽ വിപണനം വരെയുള്ള സേവനങ്ങൾ
2. പ്രവർത്തന സജ്ജമായ ഹൈടെക് യൂണിറ്റുകൾ
3. കൃഷി മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും.
Under the leadership of State Agri Horti Society in conjunction with Sustainable Foundation, Krishikarna (കൃഷികർണ) have been initiated state wide to attain self-sustainability in Agri-entrepreneurship activities and self-sufficiency in vegetable production. The scheme began with a Training workshop, conducted for interested entrepreneurs from Pallikkal under the banner of Pallikkal Karshaka Sahaayi Koottayma. After analysing the possibilities of this project, a group of young entrepreneurs have come forward to implement Krishikarna (കൃഷികർണ) in Pallikkal. Taking this programme forward, entrepreneurs signed the agreement and initiated the project today.
Local Self Governments, Agri Groups, Entrepreneurs & NGOs across the state have been coming forward with great enthusiasm to implement and support Krishikarna (കൃഷികർണ).
State Agri Horti Society, who leads the project with the support of Sustainable Foundation, intends to implement the project throughout the State of Kerala. Agri StartUp, Qore3 Innovations, with proven track record in implementing Hi-tech Agriculture Projects in Public and Private Sector, is entrusted with the responsibility of implementing the project.
As a part of Krishikarna (കൃഷികർണ), Agri-preneurs get
1. End to end service from Training to Trading
2. Fully functional hi-tech units
3. Guidance and Advice from the industry leaders and experts.
Agri Dayal Aneesh അഞ്ചൽ Farmer: More details: +91 9400585947, 9496209877