കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിച്ച് ഉൽപാദനം ഇരട്ടിപ്പിക്കുന്നതിനായി
വിളകളിലെ കൃഷിയിട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം ഓൺലൈൻ ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോം വഴി " കർഷക ശാസ്ത്രജ്ഞ മുഖാ മുഖം " എന്ന പ്രോഗ്രാം എല്ലാ ശനിയാഴ്ചകളിലും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ആദ്യ ഭാഗം മെയ് 22 ശനിയായ്ച രാവിലെ10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.പി. ദിവ്യ ഉൽഘാടനം ചെയ്യുന്നതാണ്.
കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് ആമുഖ അവതരണം നടത്തും.
കാർഷിക സർവ്വകലാശാലയിലെ വിവിധ വിഷയങ്ങളിലെ പ്രഗൽഭരായ ശാസ്ത്രജ്ഞർ കർഷകരുടെ കൃഷിയിട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും കൃത്യമായ മാർഗ നിർദേശങ്ങളെയും നിയന്ത്രണ മാർഗങ്ങളെ കുറിച്ചും ഉല്പാദന പരിപാടികളുടെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിക്കുകയും ചെയ്യുതാണ്.
ഡോ.പി.ആർ. സുരേഷ് (മണ്ണ് ശാസ്ത്രം) ഡീൻ,കാർഷിക കോളേജ്, പടന്നക്കാട്, നീലേശ്വരം
ഡോ. കെ.എം. ശ്രീകുമാർ പ്രൊഫസർ , കീടശാസ്ത്രം) കാർഷിക കോളേജ്, പടന്നക്കാട്
ഡോ. ജോയ് എം, പ്രൊഫസർ (സസ്യരോഗ ശാസ്ത്രം) കാർഷിക കോളേജ്, വെള്ളായണി തിരുവനന്തപുരം,
ഡോ. ബെറിൻ പത്രോസ്, (കീടശാസ്ത്രം) കാർഷിക കോളേജ്, വെള്ളാനിക്കര , തൃശൂർ
ഡോ. യാമിനി വർമ്മ (സസ്യരോഗ ശാസ്ത്രം) കുരുമുളക് ഗവേഷണ കേന്ദം, പന്നിയൂർ. , കാർഷിക സർവ്വകലാശാലയിലെ വിവിധ ഗവേഷണ വിജ്ഞാന കേന്ദ്രങ്ങളിലെ വകുപ്പുകളിലെ മറ്റു ശാസ്ത്രജ്ഞർ , കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ മുഖാമുഖം
പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പങ്കെടുക്കാവുന്നതാണ് എന്ന് കൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.പി.ജയരാജ് അറിയിച്ചു.
ഗൂഗിൾ മീറ്റ് ലിങ്ക് -
http://meet.google.com/yui-icqo-pca