Updated on: 6 December, 2023 4:20 PM IST
Farmers' dedication and hard work should be recognized

കർഷകർക്ക് അവരുടെ കാർഷിക വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും ഇൻപുട്ടുകളും നൽകുന്നതിന് ലക്ഷ്യമിട്ട് കൊണ്ടാണ് മില്യണയർ ഫാർമർ അവാർഡ്സിന് തുടക്കം ഇട്ടത്.

ഡൽഹി ICAR പൂസയിൽ നടന്ന പരിപാടി വിളക്ക് തെളിയിച്ചാണ് ആരംഭിച്ചത്. വിശിഷ്ടാതിഥികളുടേയും വിശിഷ്ട വ്യക്തികളുടെയും കർഷക സമൂഹത്തിനും നന്ദി അറിയിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസും കേരള മുൻ ഗവർണറുമായ പി സദാശിവം പരിപാടിക്ക് അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു, മില്യണയർ ഫാർമർ അവാഡ്സിന് പങ്കെടുക്കുന്നതിന് സന്തോഷമുണ്ടെന്നും കർഷക സമൂഹത്തിൽ നിന്ന് വന്നതിനാൽ കൃഷിയും എഫ് പി ഒ യും തുടരാൻ ആഗ്രഹിക്കുന്നുവെന്നും അവാർഡ്സ് ഇന്ത്യൻ കാഡഷിക മേഖലയിലെ വിജയത്തെ പുനർനിർവചിക്കുന്നു എന്നും പറഞ്ഞു.

രാജ്യത്തിൻ്റെ അഭിവൃത്തിയിൽ ഗണ്യമായ സംഭാവന നൽകുന്ന കർഷകരുടെ അർപ്പണബോധവും കഠിനാധ്വാനവും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും കൃഷി ജാഗരൺ സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക്ക് തൻ്റെ സ്വാഗത പ്രസംഗത്തിലൂടെ വ്യക്തമാക്കി.

ഈ അഭിമാനകരമായ ഉദ്ഘാടനചടങ്ങിൽ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്, പുരോഗമന കർഷകർക്ക് മുന്നിൽ നിൽക്കുമ്പോൾ ആഗോള താപനത്തിലേക്കും മാറ്റത്തിലേക്കും ശ്രദ്ധ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ കൃഷിയെ ബാധിക്കുന്ന വായു, ജല ചലനാത്മകത ഗോതമ്പ് ഉൽപാദനത്തിലും മറ്റ് വിളകളിലും 10 മുതൽ 15 ശതമാനം വരെ കുറവിലേക്ക് നയിക്കുന്നു, ഈ പ്രവർത്തനം കർഷകരെ ആദ്യം ബാധിക്കും എന്ന് ഗുജറാത്ത് ഗവർണറും ഉദ്ഘാടകനും ആയ ആചാര്യ ദേവവ്രത് ഉദ്ഘാടക പ്രസംഗത്തിലൂടെ പറഞ്ഞു. കാർഷിക രംഗത്ത് മികവ് തെളിയിത്ത കർഷകർക്കുള്ള ജില്ലാതല അവാർഡ് ദാനമായിരുന്നു ഇന്ന് നടക്കുന്നത്.

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസും കേരള മുൻ ഗവർണറുമായ പി സദാശിവം, ഡോ യു എസ് ഗൗതം - ഡിഡിജി എക്സ്റ്റൻഷൻ, ഡോ. നീലം പട്ടേൽ എന്നിവരുൾപ്പെടെ വിശിഷ്ട വ്യക്തികളുടെ നിരയാണ് സെഷനിൽ ഉണ്ടായിരുന്നത്.

പങ്കെടുത്ത എല്ലാവരേയും സ്പോൺസർമാരേയും സഹകാരികളേയും അവരുടെ വിലയേറിയ സംഭാവനകൾക്ക് നന്ദി അറിയിച്ച് കൊണ്ട് ആദ്യത്തെ സെക്ഷൻ അവസാനിച്ചു.

മില്യണയർ ഫാർമർ അവാർഡ്സ് 2023 കാർഷിക മേഖലയെ ഉയർത്തുന്നതിലും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്ക് പിന്നിൽ നിൽക്കുന്ന നായകന്മാരെ തിരിച്ചറിയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേദിയൊരുക്കുന്നു.

English Summary: Farmers' dedication and hard work should be recognized
Published on: 06 December 2023, 04:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now