Updated on: 28 April, 2023 2:21 PM IST
Kerala Chicken; കിട്ടാനുള്ള മൂന്നരക്കോടിയില്ല, നട്ടം തിരിഞ്ഞ് കോഴി കർഷകർ..കൂടുതൽ അറിയാം

1. നട്ടംതിരിഞ്ഞ് സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതി അംഗങ്ങളായ കർഷകർ. വിത്തുധനം, പരിപാലനം എന്നിങ്ങനെയുള്ള ചെലവുകളിൽ ഏകദേശം മൂന്നരക്കോടിയിലധികം രൂപ ബ്രഹ്മഗിരി സൊസൈറ്റി കർഷകർക്ക് നൽകാനുണ്ട്. സൊസൈറ്റിയ്ക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ കോഴി കർഷകരാണ് പ്രതിസന്ധിയിലായത്. സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തതും കോഴിയിറച്ചി വിലയുടെ ഇടിവും കർഷകരെ വലയ്ക്കുകയാണ്. മാർച്ച് അവസാനത്തോടെ തുക ലഭ്യമാക്കുമെന്ന് സൊസൈറ്റി അറിയിച്ചിരുന്നെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്ന് കർഷകർ പറയുന്നു. 2018 ഡിസംബറിലാണ് കേരള ചിക്കൻ പദ്ധതി ആരംഭിക്കുന്നത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, കെപ്കോ, കുടുംബശ്രീ, കേരള പൗൾട്രി മിഷൻ എന്നിവർക്കായിരുന്നു പദ്ധതി നിർവഹണ ചുമതല.

2. കുടുംബശ്രീയുടെ ഈ വർഷത്തെ ആദ്യ സരസ്‌ മേളയ്ക്ക്‌ കൊല്ലം ആശ്രാമം മൈതാനത്ത്‌ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചി വൈവിധ്യങ്ങളും ഉൽപ്പന്നങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്‌. ആദ്യദിനം തന്നെ 7,400 കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന തിരുവാതിര മേളയുടെ മാറ്റുകൂട്ടി. തദ്ദേശമന്ത്രി എംബി രാജേഷ് മേള ഉദ്ഘാടനം ചെയ്തു. 11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ സെമിനാറുകൾ, സംസ്കാരിക പരിപാടികൾ, സരസ് തദ്ദേശ സംഗമം എന്നിവ സംഘടിപ്പിക്കും.

കൂടുതൽ വാർത്തകൾ: മൂല്യവർധിത മേഖലയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി

3. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായ നെല്ലിയാമ്പതി ഓറഞ്ച് ഫാം നേടിയത് 1,70,614 രൂപ. പാലക്കാട് ജില്ലയിലെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഈ മാസം 9 മുതല്‍ 15 വരെയാണ് മേള നടന്നത്. പാഷന്‍ഫ്രൂട്ട്, പാഷന്‍ഫ്രൂട്ട് ജെല്ലി, ഓറഞ്ച്, ഗൂസ്ബെറി, മാങ്ങ, ക്യാരറ്റ്, പേരയ്ക്ക സ്‌ക്വാഷുകള്‍ തുടങ്ങി ഫാമിൽ നിന്നുള്ള നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങൾ മേളയില്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു. പാഷന്‍ഫ്രൂട്ട് സ്‌ക്വാഷിനും ഓറഞ്ച് സ്‌ക്വാഷിനുമായിരുന്നു ഏറ്റവും കൂടുതൽ ഡിമാൻഡ്.

4. തദ്ദേശീയമായി കൃഷി ചെയ്ത ബ്ലൂബെറികൾ കയറ്റുമതി ചെയ്യാനൊരുങ്ങി അബുദാബി. ഇന്ത്യയ്ക്ക് പുറമെ തായ്ലൻഡ്, കംബോഡിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ബ്ലൂബെറി കയറ്റുമതി ചെയ്യുക. ബ്ലൂബെറിയുടെ ഉൽപാദന ചുമതല എലൈറ്റ് ഗ്ലോബൽ ഫ്രഷ് ട്രേഡിങ് കമ്പനിക്കാണ്. മെയ് മാസം അവസാനം വരെ പഴങ്ങൾ കയറ്റുമതി ചെയ്യും.

 

5. മെയ് 1 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലും മുന്നറിയിപ്പ് ഉണ്ടായിരിക്കും.

English Summary: Farmers did not get the amount due through the Kerala Chicken Scheme
Published on: 28 April 2023, 02:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now