Updated on: 25 November, 2021 11:39 AM IST
Saffron

നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന, കുങ്കുമപ്പൂവിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെയും മനസ്സില്‍ വരുന്നത് കശ്മീരിനെയാണ്, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നമ്മുടെ നാട്ടിലെ കര്‍ഷകരും വിവിധ തരത്തിലുള്ള കൃഷികള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ കുങ്കുമപ്പൂ കൃഷി ആരംഭിച്ചിട്ടുണ്ട്.

അവിടത്തെ കര്‍ഷകര്‍ തരിശായി കിടന്നിരുന്ന ഭൂമിയിലാണ് കുങ്കുമം കൃഷി ചെയ്ത് ലാഭം നേടിയിട്ടുള്ളത്. എന്നാല്‍ തരിശായി കിടന്ന ഭൂമിയില്‍ എങ്ങനെ കൃഷി ചെയ്യാം എന്ന ചോദ്യം ഉയരുന്നു, അതും കുങ്കുമം പോലെ ഒരു സുഗന്ധവ്യഞ്ജനം.

നേരത്തെ യുപിയിലെ ബുന്ദേല്‍ഖണ്ഡില്‍ സ്‌ട്രോബെറി കൃഷി ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നിടത്ത് ഇപ്പോള്‍ കുങ്കുമപ്പൂ കൃഷി ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ കര്‍ഷകര്‍ എന്തെങ്കിലും പുതുതായി ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ കര്‍ഷകര്‍ എന്നും വ്യത്യസ്തമായ ഒരു കൃഷിക്ക് പേരുകേട്ടവരാണ്. ഇവിടെയുള്ള കര്‍ഷകര്‍ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഔഷധ സസ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു, ചിലപ്പോള്‍ അവര്‍ ജൈവകൃഷി ചെയ്യുന്നു, ഇപ്പോള്‍ കുങ്കുമപ്പൂവും കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു.

ബുന്ദേല്‍ഖണ്ഡില്‍ കുങ്കുമപ്പൂവ് എങ്ങനെ വളര്‍ന്നു?
ഇത്തരത്തിലുള്ള തരിശു ഭൂമിയില്‍ കുങ്കുമപ്പൂവ് വിളയുമെന്ന് അവിടത്തെ കര്‍ഷകരും വിചാരിച്ചു കാണില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ആണ് കുങ്കുമം അവിടെ വിളയിക്കാന്‍ തുടങ്ങിയെന്നും, തല്‍ഫലമായി ഇപ്പോള്‍ ലാഭം കിട്ടുന്നുണ്ടെന്നും, ബുന്ദേല്‍ഖണ്ഡിലെ ഹമിര്‍പൂരിലെ നിവാദ ഗ്രാമത്തിലെ കര്‍ഷകര്‍ പറഞ്ഞു.

കുങ്കുമപ്പൂവിന് സമതലങ്ങളില്‍ മാത്രമല്ല, തണുത്ത പ്രദേശത്തിന് പകരം ചെറുചൂടുള്ള സ്ഥലത്തും വളര്‍ത്താമെന്നും, എന്നാല്‍ ഒരേയൊരു വ്യവസ്ഥ ഒരു ദിവസം 4 മുതല്‍ 5 തവണ വരെ വെള്ളം നനയ്ക്കണം എന്നതാണ്.

കുങ്കുമപ്പൂവ് മികച്ച വരുമാന മാര്‍ഗ്ഗമാണ്
ഒക്ടോബറില്‍ ആരംഭിക്കുന്ന കുങ്കുമപ്പൂവ് നവംബറില്‍ പൂവിടും. ഇതിന്റെ കൃഷി അല്‍പം ബുദ്ധിമുട്ടാണെങ്കിലും ലാഭം നല്‍കുമ്പോള്‍ എല്ലാ കുറവുകളും നികത്തുന്നു.

കശ്മീരി കുങ്കുമപ്പൂവിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് 2 മുതല്‍ 3 ലക്ഷം രൂപ വരെയാണ്. അതിനാല്‍, അത്തരമൊരു സാഹചര്യത്തില്‍, അതിന്റെ ഗുണനിലവാരം മികച്ചതാണെങ്കില്‍, കര്‍ഷകര്‍ക്ക് മികച്ച ലാഭം ലഭിക്കും.

English Summary: Farmers get profits by cultivating saffron
Published on: 23 November 2021, 02:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now