1. ബെംഗളുരുവിൽ കൂപ്പുകുത്തി തക്കാളി വില. 200 രൂപയ്ക്ക് മുകളിൽ വില ഉയർന്ന തക്കാളി ഇപ്പോൾ കിലോയ്ക്ക് 10 രൂപയിൽ താഴെ നൽകിയാൽ വാങ്ങാം. മൊത്ത വിപണിയിലാകട്ടെ 2 രൂപയ്ക്കാണ് വിൽക്കുന്നത്. വിലയിടിവിൽ പ്രതിസന്ധിയിലായ ചിത്ര ദുർഗയിലെ കർഷകർക്ക് വഴിയരികിൽ തക്കാളി ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. ഉൽപാദന ചെലവ് പോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വില ഉയർന്ന സാഹചര്യത്തിൽ തക്കാളി പാടങ്ങളിൽ സംരക്ഷണം ഏർപ്പെടുത്തേണ്ടി വന്ന കർഷകരാണ് ഇപ്പോൾ വീണ്ടും ദുരിതത്തിലായത്.
കൂടുതൽ വാർത്തകൾ: സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം!
2. റബ്ബർ അധിഷ്ഠിത സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്. റബർ വ്യവസായങ്ങളുടെ നവീകരണത്തിനും ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഈപദ്ധതി സഹായിക്കും. ഇതിന്റെ ഭാഗമായി റബർ പാർക്ക് ഓഫീസിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം എറണാകുളം ജില്ലയിൽ സംഘടിപ്പിച്ചു. റബർ അധിഷ്ഠിത വ്യവസായ രംഗത്തെ പ്രമുഖ കേന്ദ്രമായ റബർ പാർക്ക്, വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും പ്രവർത്തിക്കുക.
4. ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷൻ നൽകാൻ അനുമതി നൽകി ഗതാഗത മന്ത്രി ആന്റണി രാജു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vl മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ലെന്ന് കർഷക സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അംഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറുകളും, കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും ട്രാക്ടറുകളിൽ ഘടിപ്പിച്ച് നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ആയി രജിസ്റ്റർ ചെയ്യാം. പ്ലാന്റേഷൻ ലാൻഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം ട്രെയിലറുകളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.