Updated on: 4 December, 2020 11:19 PM IST

മലയോര ഗ്രാമമായ തൃശ്ശൂരിലെ കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകരില്‍ പകുതിയോളം പേരും ഇക്കുറി വിരിപ്പു കൃഷി ഉപേക്ഷിക്കുകയാണ്.14 ഹെക്ടര്‍സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന കോടാലി പാടശേഖരത്തിലെ ഏകദേശം 7 ഹെക്ടറില്‍ മാത്രമേ ഇക്കുറി കൃഷിയിറക്കുകയുള്ളൂ. ആദ്യമായാണ് ഇവിടത്തെ കര്‍ഷകര്‍ ചിങ്ങം-കന്നി മാസങ്ങളില്‍ കൊയ്ത്തു നടത്താവുന്ന വിരിപ്പു കൃഷി ചെയ്യാതിരിക്കുന്നത്.(For the first time, the local farmers do not cultivate a harvestable canopy in this harvesting Chingam-kanni months)

2018 ലെ പ്രളയവും 19 ലെ വെളളപ്പൊക്കവും ഇവരെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നു .കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കൊയ്യാനാവാതെ കൃഷി പൂര്‍ണമായും നശിച്ചിരുന്നതിന്റെ ഭീതിയിലാണ് ഇക്കുറി വിരിപ്പു കൃഷി ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കാലങ്ങളായി പുഞ്ചയും മുണ്ടകനും വിരിപ്പുമായി മൂന്നും പൂവും കൃഷിചെയ്തിരുന്നവരാണ് കോടാലി പാടശേഖരത്തിലെ കര്‍ഷകര്‍. പിന്നീട് പലപ്പോഴും പുഞ്ചയെ ഒഴിവാക്കിയപ്പോഴും വിരിപ്പുകൃഷിയെ വിടാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നു.

ഇത്തവണയും നിലമൊരുക്കലൊക്കെ നടത്തിയെങ്കിലും ഓര്‍മയിലെ പ്രളയനാളുകള്‍ ഇവരെ പിന്നോട്ടടുപ്പിക്കുകയാണ്. ഇക്കുറി പ്രളയജലമൊഴുകിയെത്തിയാല്‍ തങ്ങള്‍ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചരിവാണ് ഒറ്റപ്പൂവ് മാത്രം കൃഷിയിറക്കിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് ഈ കര്‍ഷകരെ നയിച്ചത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് 19 : മാലി മുളകിൻ്റെ വില കുത്തനെ ഇടിഞ്ഞു

English Summary: Farmers of the Kodakara Mattathur panchayat are abandoning the Viruppu farming this year
Published on: 03 July 2020, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now