സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ പ്രതിഷേധമാരംഭിക്കും. കാര്‍ഷിക പുരോഗമന സമിതിയുടെ (കെ.പി.എസ്) കീഴിലായി സ്വതന്ത്ര കര്‍ഷക സംഘടനകളാണു പ്രതിഷേധം നടത്തുന്നത്. സ്വതന്ത്ര കർഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമ്മേളനങ്ങൾ ആരംഭിച്ചിട്ടുള്ളത്.ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ കെ.പി.എസ് റാലിയും കര്‍ഷക സംഗമവും നടന്നു .35 സ്വതന്ത്ര കര്‍ഷക സംഘടനകളാണ് കെ.പി.എസിനു കീഴില്‍ അണിനിരക്കുന്നത്. ആര്‍.കെ.എം, കിസാന്‍ മിത്ര, ഹരിത സേന, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ഇന്‍ഫാം തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.ആര്‍.സി.ഇ.പി കരാറിനെതിരെ തിരുവനന്തപുരത്തും ക്ഷീര കർഷക കൂട്ടായ്‌മ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ക്ഷീര വികസന വകുപ്പ് മന്ത്രി ടി. രാജു എന്നിവർ ഇതിൽ പങ്കെടുത്തു.
16 രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരം ലക്ഷ്യമിടുന്നതാണ് ആർ.സി.ഇ.പി. കരാർ. 10 ആസിയാൻ രാജ്യങ്ങളായ ഇൻഡൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പുർ, തായ്‌ലാൻഡ്, ബ്രൂണൈ, വിയറ്റ്‌നാം, ലാഗോസ്, മ്യാൻമാർ, കംബോഡിയ എന്നിവയ്ക്കൊപ്പം ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിങ്ങനെ .ആറു രാജ്യങ്ങളും ചേർന്നാണ് ആർ.സി.ഇ.പി.ക്ക് രൂപം നൽകുന്നത്.ഈ രാജ്യങ്ങളിൽനിന്നുള്ള കാർഷികോത്‌പന്നങ്ങൾ വലിയ വിപണിയായ ഇന്ത്യയിലേക്ക് സ്വതന്ത്രമായി കടന്നുവരുന്നത് പല മേഖലകളിലും വിലയിടിവുണ്ടാക്കുമെന്നാണ് കർഷകരുടെ ഭീതി. മുമ്പ് ഇത്തരത്തിലുണ്ടായ കരാറുകളെല്ലാംതന്നെ കർഷകർക്ക് ദ്രേഹകരമായിരുന്നു.