Updated on: 26 June, 2023 5:49 PM IST
ഓരോ പഞ്ചായത്തിലും കര്‍ഷകരുടെ വിജയഗാഥകള്‍ സൃഷ്ടിക്കാന്‍ കഴിയണം: കൃഷിമന്ത്രി

പത്തനംതിട്ട: അടൂര്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കൃഷി കൊണ്ട് മികച്ച വരുമാനം നേടാനായ കര്‍ഷകരുടെ 10 വിജയഗാഥകളെങ്കിലും സൃഷ്ടിക്കാന്‍ കഴിയണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ 2026 പദ്ധതിയുമായി ബന്ധപ്പെട്ട് പന്തളം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി സംസാരിച്ചു.

അടൂര്‍ മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യം വച്ച് പുതിയ കാര്‍ഷിക പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനും, നിലവിലുള്ളവ വിപുലമാക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. അടൂര്‍ മണ്ഡലത്തിന്റെ കാര്‍ഷിക പ്രാധാന്യം കണക്കിലെടുത്ത്, മികച്ച മുന്നേറ്റം സാധ്യമാക്കാന്‍ കഴിയുന്ന സമഗ്രമായ ഒരു കാര്‍ഷിക പദ്ധതിയ്ക്ക് രൂപം നല്കാന്‍ കഴിയും.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആക്കുന്നതിനും അവയുടെ ഗുണങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരുടെ മികച്ച ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്കായി പ്രത്യേക കാര്‍ഷിക പദ്ധതി രൂപീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നതെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിലവിലെ കാര്‍ഷിക സ്ഥിതി അവലോകനം ചെയ്ത ശേഷം ഫാം പ്ലാന്‍, കൃഷി കൂട്ടങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും.

കൂടുതൽ വാർത്തകൾ: മൂല്യവർധിത ഉത്പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ വഴി 2 കോടി വരെ വായ്പ!!

ശേഷം ജൂലൈ 15നകം കരട് പദ്ധതി തയാറാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. തുടര്‍ന്ന് കര്‍ഷകരുമായി ആശയ വിനിമയം നടത്തി, 1 മാസത്തിന് ശേഷം നടക്കുന്ന അവലോകന യോഗത്തില്‍ പ്രോജക്ട് തയാറാക്കി മന്ത്രിയ്ക്ക് സമര്‍പ്പിക്കണം. വിപണന തന്ത്രങ്ങള്‍ അറിഞ്ഞ് കൃഷി ചെയ്യാനും വിപണിയില്‍ വിറ്റഴിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ സംബോധന ചെയ്യണമെന്നും പാക്കിംഗ്, സംഭരണം, വിപണി തുടങ്ങിയവയെ പറ്റി കര്‍ഷകരെ ബോധവത്ക്കരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്‌സാണ്ടര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ജോയ്സി കെ കോശി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി.ജെ. റെജി, മേരി കെ അലക്‌സ്, സി.ആര്‍ രഷ്മി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ റോഷന്‍ ജോര്‍ജ്, പ്രിയകുമാര്‍, അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എസ്. പുഷ്പ, ആഗ്മാര്‍ക്ക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. പ്രദീപ്, കൃഷി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Farmers' success stories should be created in every panchayat in kerala
Published on: 26 June 2023, 05:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now