Updated on: 4 December, 2020 11:19 PM IST
Rabbbit

ലോക്ഡൗൺകാലത്ത് മലബാറിലെ കർഷകരും തൊഴിൽ നഷ്ടപ്പെട്ടെത്തിയ പ്രവാസികളും മുയൽവളർത്തലിലേക്ക് തിരിയുന്നു. കുറഞ്ഞ സ്ഥലസൗകര്യവും കുറഞ്ഞ മുതൽമുടക്കിൽ നിന്നും കൂടുതൽ ലാഭമുണ്ടാക്കാം എന്നതാണ് കർഷകരെ മുയൽ വളർത്തലിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. മലപ്പുറം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളുടെ വിവിധഭാഗങ്ങളിൽ നൂറ് കണക്കിന് മുയൽഫാമുകളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്.Hundreds of new rabbit farms have been started in various parts of the districts from Malappuram to Kasaragod

തെരഞ്ഞെടുക്കാം മികച്ച ഇനങ്ങളെ

ഇനങ്ങളെ തിരഞ്ഞെടുക്കലാണ് മുയൽവളർത്തലിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജെയിന്റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്‌ജെയിന്റ്, ന്യൂസിലാന്റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ എന്നിവയെല്ലാം മുയൽ കൃഷിയിലെപ്രധാനികളാണ് . നീണ്ട രോമങ്ങളുള്ള അംഗോറ എന്ന ഇനം മുയലിനെ അലങ്കാരത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത്.അങ്കോറയെ കമ്പിളിരോമത്തിനായി വളര്‍ത്തുന്ന ഇവ തണുപ്പേറിയ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട രോമം നല്‍കുന്നു. എന്നാല്‍ കേരളത്തെപ്പോലുള്ള സ്ഥലങ്ങളില്‍ ഇവയെ വളര്‍ത്തുന്നത്‌ ആദായകരമല്ല. ഇതിന്‌ ബ്രിട്ടീഷ്‌ അങ്കോറ, ജര്‍മ്മന്‍ അങ്കോറ എന്നീ വകഭേദങ്ങളുണ്ട്‌.

Rabbit-cage

മുയലിറച്ചിക്ക് ആവശ്യക്കാരേറെ

മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊളസ്ട്രോൾ കുറവാണെന്നതിനാൽ മുയലിറച്ചിക്കും ഇന്ന് ആവശ്യക്കാരേറെയാണ്. മലപ്പുറം ജില്ലയിൽ മാത്രം പ്രതിദിനം 2000ത്തോളം കിലോ ഇറച്ചി വിൽപന നടക്കുന്നുണ്ടെന്ന് ഫാമുടമകൾ പറയുന്നുഇറച്ചി മുയലുകള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 4-5.5 കിലോ തൂക്കം വരും. . ഒമേഗ3 ഫാറ്റി ആസിഡുകളുടെ കലവറയുമാണ് മുയലിറച്ചി. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ വിപണിയിൽ മുയൽ ഇറച്ചിക്ക് പ്രാധാന്യം വർധിച്ചു വരുന്നു. മറ്റു മാംസാഹരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധവേണം : കൂടൊരുക്കുന്നതിൽ

മുയൽകൃഷിയിൽ ഏറ്റവുമധികം ശ്രദ്ധിക്കാനുള്ളത് ഇവക്കുള്ള കൂടൊരുക്കുന്നതിലാണ്. പാമ്പ്, മരപ്പട്ടി, നായ എന്നിവ മുയലിന്‍റെ ശത്രുക്കളായതിനാല്‍ അവയില്‍നിന്നും  മുയലുകളെ സംരക്ഷിക്കുന്നതിന് നല്ല അടച്ചുറപ്പുള്ള കൂട് തന്നെ തിരഞ്ഞെടുക്കണം. കൂടുകളുടെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നതിനാല്‍ കൂടുകള്‍ കുറച്ച് ഉയരത്തിലാവാനും അതേപോലെ ‍വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴെക്കു പോകുന്ന രീതിയലാവാനും ശ്രദ്ധിക്കുക.ശുദ്ധജലം മുയലുകള്‍ക്ക് കൂടുതല്‍ ആവശ്യമാണ്. കൂട് കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം കൂടിന്‍റെ പരിസരത്ത് കെട്ടിനില്‍ക്കാന്‍ പാടില്ല.

Rabbit

തീറ്റനൽകേണ്ടതെങ്ങനെ

പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖര ആഹാരവും മാവ്, പ്‌ളാവ്, മുരിക്ക്‌ ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല,പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പച്ചപ്പുല്ല്, കാരറ്റ്, കാബേജ്, പയറുകള്‍, എന്നിവയും ഭക്ഷണമായി നല്‍കാം.. എന്നാല്‍ റബ്ബര്‍, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇലകള്‍ ഒരിക്കലും നല്‍കരുത്..അതേപോലെ ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല്‍ നല്‍കാവുന്നതാണ്..തവിട്, എള്ളിന്‍പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍തീറ്റയോ ഖര ആഹാരമായി നല്‍കേണ്ടതാണ്...8 മുതല്‍ 12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും 6 മുതല്‍ 8 മാസം പ്രായം പൂര്‍ത്തയായ പെണ്‍മുയലുകളെയും നമുക്ക്  ചേര്‍ക്കാവുന്നതാണ്. മുയല്‍ക്കൂട്ടില്‍ എല്ലായ്‌പ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം. ഇതിനായി കട്ടികൂടിയ മണ്‍പാത്രങ്ങളോ നോസില്‍ ഘടിപ്പിച്ച കുപ്പികളോ ഉപയോഗിക്കാവുന്നതാണ്‌. ആശുപത്രികളില്‍നിന്നും ലഭിക്കുന്ന ഒഴിഞ്ഞ ഗ്ലൂക്കോസ്‌ കുപ്പിയില്‍ ഒരു നേര്‍ത്ത അലുമിനിയം ട്യൂബ്‌ അതിന്റെ മൂടിയിലുറപ്പിച്ചു വച്ചാല്‍ അതായിരിക്കും നല്ല രീതി. ഇത്തരം കുപ്പികളഇല്‍ വെള്ളം നിറച്ച്‌ തലകീഴായി കൂടിനു പുറത്ത്‌ ഉറപ്പിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുകയാണെങ്കില്‍ കൂടിനുള്ളില്‍ വെള്ളം തട്ടിമറിഞ്ഞ്‌ വൃത്തികേടാകുകയുമില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിരിപ്പുകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ പത്രപോഷണത്തിലൂടെ മൂലക പ്രയോഗം നടത്താമെന്ന് മങ്കൊന്പ് കാർഷിക ഗവേഷണകേന്ദ്രം

English Summary: Farmers turn to rabbit farming during lockdown
Published on: 11 July 2020, 02:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now