Updated on: 10 February, 2024 4:06 PM IST
എം.എസ് സ്വാമിനാഥന് ഭാരതരത്‌ന; മരണാനന്തരം പരമോന്നത ബഹുമതി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ് സ്വാമിനാഥന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കുന്നു. ഈ വർഷം മൂന്ന് പേർക്ക് പുരസ്കാരം ലഭിക്കും. എം.എസ് സ്വാമിനാഥനൊപ്പം മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ചൗധരി ചരൺ സിംഗ് എന്നിവർക്കും പുരസ്കാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു

കൂടുതൽ വാർത്തകൾ: 3 ലക്ഷം വരെ വായ്പ; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ചേരൂ!!

കഴിഞ്ഞ സെപ്റ്റംബറിലാണ് എംഎസ് സ്വാമിനാഥൻ ലോകത്തോട് വിടപറഞ്ഞത്. 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴ ജില്ലയിലാണ് തറവാട്. രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തിൽ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കുകയും അത് കർഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

"കൃഷിയിലും കർഷക ക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് കേന്ദ്രസർക്കാർ ഭാരതരത്‌ന പുരസ്കാരം നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഒപ്പം ഇന്ത്യൻ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തു. വിദ്യാർഥികളുടെ പഠനത്തിലും ഗവേഷണത്തിലും അദ്ദേഹം പ്രോത്സാഹനം നൽകിയിരുന്നു. ഒരു ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അമൂല്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഡോ. സ്വാമിനാഥൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യൻ കാർഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു", പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

English Summary: Father of India's Green Revolution MS Swaminathan to be conferred Bharat Ratna
Published on: 09 February 2024, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now