ന്യൂഡൽഹി: രാജ്യത്തെ കർഷകർക്കു വൻ പ്രതീക്ഷ നൽകി ഫസൽഭീമ യോജന പദ്ധതിക്ക് പതിനാറായിരം കോടി രൂപ മാറ്റി വെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
2021-22 വർഷത്തേക്കുള്ള ഫസൽ ഭീമ യോജന പദ്ധതിക്കു വേണ്ടിയാണ് ഇത്രയും ഭീമമായ സംഖ്യ വകയിരുത്തിയത്
പുതിയ പദ്ധതിയനുസരിച്ച്, ഇ൯ഷൂറ൯സ്, വിളവെടുക്കുന്നതിന് മുന്നത്തേതിൽ നിന്ന് തുടങ്ങി കൊയ്ത്തു കഴിഞ്ഞ് വരാ൯ സാധ്യതയുള്ള കാലത്തെ ദുരന്തങ്ങളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.
കർഷകർക്ക്, ഏറ്റവും ഉപകാരങ്ങൾ എത്തിക്കുക,അവരുടെ വിളകൾക്ക് ഇ൯ഷൂറ൯സ് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം അറിയിച്ചു.
മു൯ വർഷത്തേതിലെ അപേക്ഷിച്ച് 305 കോടി അധികം മാറ്റിവെച്ചത്. 305 crore more than the previous year.കർഷകോരോടുള്ള കേന്ദ്ര സർക്കാറിന്റെ നല്ല, സമീപനവും, കടപ്പാടും വ്യക്തയമാക്കുന്നുവെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. കാർഷിക രംഗത്ത് കൂടുതൽ വികസനം വരണം എന്നാണ് സർക്കാറിന്‍റെ താൽപര്യമെന്ന് മന്ത്ര്യാലയം കൂട്ടിചേർത്തു.
അഞ്ച് വർഷം മുൻപ്, 2016 ജനുവരി 13 നാണ് കേന്ദ്ര സർക്കാർ ആദ്യമായി പ്രധാന മന്ത്രി ഫസൽ ഭീമ യോജനപദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ കർഷക സമൂഹത്തിനിടിയിൽ കുറഞ്ഞ ചെലവിൽ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യമായിരുന്നു ഈ പദ്ധതിക്കു പിന്നിൽ.വെറും 12 രൂപ അടച്ച് അംഗമാകാം; രണ്ടു ലക്ഷംരൂപ നഷ്ടപരിഹാരമായി കിട്ടുന്ന പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ
ജന സംഖ്യാടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ കർഷ ഇ൯ഷൂറ൯സ് പദ്ധതിയാണ് പ്രധാന മന്ത്രി ഫസൽ ഭീമ യോജന പദ്ധതി എന്ന് കേന്ദ്ര കാർഷിക മന്ത്രാലയം അവകാശ പ്പെടുന്നു. അതേസമയം, പ്രീമിയം അടിസ്ഥാനത്തിൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയം ഇ൯ഷൂറ൯സ് പദ്ധതിയാണിത്. ഏകദേശം, അഞ്ചു കോടി, അന്‍പത് ലക്ഷത്തില ധികം കർഷകർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലം, ഈ പദ്ധതി കുടുതൽ വിപുലീകരിക്കാ൯ സർക്കാർ പരിശ്രമിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രാലയം പറയുന്നു. പദ്ധതിയുടെ രൂപഘടന, ഉപകരണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കൂടുതൽമാറ്റം സർക്കാർ താൽപര്യപ്പെടുന്നു.
നിലവിൽ, നഷ്ടം സംഭവിച്ചു 72 മണിക്കൂറിനുള്ളിൽ മൊബൈൽ ആപ്ലിക്കേഷ൯ വഴിയോ, ഉത്തരവാദിത്വപ്പെട്ടഉദ്യോഗസ്ഥനെയോ അറിയിച്ചാൽ മതിയെന്ന് സർക്കാർ മാനദണ്ഡ പ്പെടുത്തിയിട്ടുണ്ട്. ക്ലെയിമിന് അർഹരായകർഷകർക്ക് തുക അക്കൗണ്ടിൽ നിക്ഷേപിക്ക പ്പെടും.
ഇ൯ഷൂറ൯സ് പദ്ധതിക്ക് രജിസ്റ്റർ ചെയ്ത മൊത്തം കർഷകരിൽ 84 ശതമാനവും, ചെറുകിട, അല്ലെങ്കിൽ മധ്യനിര കർഷകരാണെന്ന് കൃഷി മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. ആത്മ നിർഭർ പദ്ധതി പ്രകാരം പ്രധാന മന്ത്രി ഫസൽ ഭീയ യോജന പദ്ധതി രാജ്യത്തെ എല്ലാ കർഷകരിലേക്കും വ്യാപിപ്പിക്കുക എന്നതാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.