ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലുള്ള മാനേജർമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 113 ഒഴിവുകളാണുള്ളത്. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് അവസരം.
ഒഴിവുകളുടെ വിശദാംശങ്ങൾ
സൗത്ത് സോൺ- 16, നോർത്ത് സോൺ- 38, വെസ്റ്റ് സോൺ- 20,
ഈസ്റ്റ് സോൺ-21, നോർത്ത് ഈസ്റ്റ് സോൺ- 18
എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/09/2022)
അവസാന തിയതി
സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
യോഗ്യത: മാനേജർ (ജനറൽ, ഡിപ്പോ): 60% മാർക്കോടെ ബിരുദം/തത്തുല്യം അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%).
മാനേജർ (അക്കൗണ്ട്‌സ്): ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ (ഫിനാൻസ്)/ഡിപ്ലോമ/തത്തുല്യം.
മാനേജർ (ടെക്‌നിക്കൽ): ബിഎസ്‌സി അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എഞ്ചിനീയറിങ് /ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് /ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എഞ്ചിനീയറിങ് / അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ.
ബന്ധപ്പെട്ട വാർത്തകൾ: ഭെല്ലിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ട്രെയിനി എന്നി തസ്‌തികകളിൽ 150 ഒഴിവുകൾ
മാനേജർ (സിവിൽ എഞ്ചിനീയറിങ് ): സിവിൽ എഞ്ചിനീയറിങ് ബിരുദം/തത്തുല്യം.
മാനേജർ (ഹിന്ദി): ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) 5വർഷ പരിചയം/ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്‌ലേഷൻ (ടെക്‌നിക്കൽ/ സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന). അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ 5 വർഷ പരിചയം. ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ നിരവധി ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം
പ്രായപരിധി: 28. മാനേജർ (ഹിന്ദി): 35. അർഹർക്ക് ഇളവ്.
പരിശീലനം: ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, സിവിൽ ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ തുടക്കത്തിൽ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. ഇവർക്ക് 6 മാസം പരിശീലനം നൽകും. ഇൗ കാലയളവിൽ പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-1,40,000 ശമ്പളനിരക്കിൽ മാനേജർ തസ്തികയിൽ നിയമിക്കും.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ട ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 800. ഓൺലൈനായി അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.