Updated on: 6 June, 2026 9:45 AM IST
ലോക തേനീച്ച ദിനം ആചരിച്ച് ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റുകൾ

ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റ് (FIA) ൻറെ ആഭിമുഖ്യത്തിൽ 2026 മേയ് 20-ന് ലോക തേനീച്ച ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിച്ച 'മനുഷ്യർക്കും ഭൂമിയ്ക്കും വേണ്ടി ഒന്നിക്കാം തേനീച്ചകളോടൊപ്പം' എന്നതായിരുന്നു ഈ വർഷത്തെ മുഖ്യ പ്രമേയം.

മലയത്തുള്ള FIA ആസ്ഥാനത്ത് സംഘടിപ്പിച്ച തേനീച്ച ദിനാഘോഷ സമ്മേളനം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ടി.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിനും പരാഗണ പ്രവർത്തനങ്ങൾക്കും നിർണായക പങ്കുവഹിക്കുന്ന തേനീച്ചകൾക്ക് വളരാനും നിലനിൽക്കാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ മനുഷ്യർ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യപ്രഭാഷണം നടത്തിയ സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തി തേൻ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ മനുഷ്യാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.

പരിപാടിയിൽ സി.ടി.സി.ആർ.ഐ. മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.എസ്. രവീന്ദ്രൻ വിശേഷാൽ സന്ദേശം നൽകി. FIA പ്രസിഡന്റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു.

FIA ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ദേവനേശൻ, എ. അബ്ദുൾ കലാം, എസ്.എ. ജോൺ, കഴക്കൂട്ടം ഗുഡ് ഷെപ്പേർഡ് സ്കൂൾ അധ്യാപിക സുമിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ലോക തേനീച്ച ദിനത്തോടനുബന്ധിച്ച് FIAയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും ബോധവൽക്കരണ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. തേനീച്ച സംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിലും ഭക്ഷ്യസുരക്ഷയിലും അവയുടെ നിർണായക പങ്കും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

English Summary: Federation of Indigenous Apiculturalists celebrates World Bee Day
Published on: 06 June 2026, 09:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now