Updated on: 4 December, 2020 11:18 PM IST

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയ്ക്ക്(എംപിഇഡിഎ) കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍(ആര്‍.ജി.സി.എ) ചെമ്മീന്‍, അലങ്കാര മത്സ്യക്കൃഷി എന്നിവയ്ക്കായി തദ്ദേശീയമായി ജീവനുള്ള തീറ്റ (ലൈവ് ഫീഡ്) വികസിപ്പിച്ചെടുത്തു.ആര്‍ട്ടീമിയ എന്ന പൊതുവിഭാഗത്തില്‍ പെടുന്ന ഈ തീറ്റ ‘പേള്‍’ എന്ന ബ്രാന്‍ഡിലാണ് വില്‍ക്കുന്നത്. മത്സ്യകൃഷിയ്ക്ക് ഊര്‍ജ്ജം പകരുമെന്നു മാത്രമല്ല, ഈ മേഖലയില്‍ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടെന്ന മെച്ചം കൂടി ഇതിലൂടെ കൈവരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് പേള്‍ വികസിപ്പിച്ചെടുത്തത്.

നിലവില്‍ 300 ടണ്‍ ആര്‍ട്ടീമിയയാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. വര്‍ഷത്തില്‍ 300 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ഷ്രിംപ് ഹാച്ചറിയിലെ ഏറ്റവും പ്രധാനമായ തീറ്റയാണിതെന്നും അദ്ദേഹം പറഞ്ഞു.ഗാഢമായ ഉപ്പുവെള്ളത്തില്‍ മാത്രമേ ആര്‍ട്ടീമിയ കാണപ്പെടുകയുള്ളൂ. രാജ്യത്തെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്താല്‍ മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഇതിന്റ ഉത്പാദനം വ്യാപിപ്പിക്കാനാകും.

2024 ആകുമ്പോഴേക്കും രാജ്യത്തു നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 7 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍മൂല്യത്തില്‍ നിന്നും 15 ബില്യണ്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. വൈവിദ്ധ്യമാര്‍ന്ന പുതിയ മത്സ്യഇനങ്ങള്‍, മത്സ്യകൃഷി വ്യാപനം തുടങ്ങിയ മാര്‍ഗങ്ങള്‍ക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ച പേള്‍ ആര്‍ട്ടീമിയ വലിയ ചുവടുവെയ്പ്പാണ്രാജ്യത്തെ മത്സ്യകൃഷി ചരിത്രത്തിലെ സുപ്രധാന ഏടാണ് തദ്ദേശീയമായി ആര്‍ട്ടീമിയ വികസിപ്പിച്ചെടുത്തതെന്ന് എം.പി.ഇ.ഡി.എആര്‍.ജി.സി.എ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എസ് കന്ദന്‍ പറഞ്ഞു. ആര്‍ട്ടീമിയ സര്‍ട്ടിഫൈ ചെയ്യുന്ന ബെല്‍ജിയത്തിലെ കെന്റ് സര്‍വകലാശാല ലോകത്തിലെ ഏറ്റവും മികച്ച ഉത്പന്നമായാണ് പേള്‍ ആര്‍ട്ടീമിയയെ രേഖപ്പെടുത്തിയത്.

ഇറക്കുമതി ചെയ്ത ആര്‍ട്ടീമിയ 450 ഗ്രാമിന് 5,300 രൂപയാണ് വിലയെങ്കില്‍ തദ്ദേശീയമായി വികസിപ്പിച്ച പേള്‍ ആര്‍ട്ടീമിയയ്ക്ക് 3,500 രൂപ മാത്രമേയുള്ളു. ഉത്പാദനം വര്‍ധിപ്പിച്ച് വില ഇനിയും കുറയ്ക്കാനാകുമെന്ന് ഡോ കന്ദന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പേള്‍ ആര്‍ട്ടീമിയ ഉത്പാദിപ്പിക്കുന്നത്. വര്‍ഷം 500 കിലോയാണ് ഉത്പാദന ശേഷി.

English Summary: Feed for shrimp
Published on: 19 September 2019, 03:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now