ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം നടത്തുന്നതിന്റെ പ്രദര്‍ശനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കേരി പാടശേഖരത്താണ് പ്രദര്‍ശനം നടത്തിയത്. മണ്ണിന്റെ സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത നികത്തുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെഎയു സമ്പൂര്‍ണ മള്‍ട്ടിമിക്‌സ് എന്ന പോഷകമിശ്രിതം ഈ പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പ്രയോഗിച്ചു.
ഡ്രോൺ ഉപയോഗിച്ച് രാസകീടനാശിനികൾ തളിക്കാൻ പാടില്ലെന്ന് കാർഷിക സർവകലാശാല
ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയാല്‍ കൃത്യമായി എല്ലാ നെല്‍ചെടികള്‍ക്കും വളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. സുരക്ഷിതമായും ആയാസ രഹിതമായും വളപ്രയോഗം നടത്താന്‍ ഇതിലൂടെ കഴിയും. എട്ടു മിനിറ്റില്‍ ഒരു ഏക്കര്‍ പാടത്ത് വളപ്രയോഗം നടത്താന്‍ സാധിക്കുന്നതുവഴി തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിന് ഫലപ്രദമാണ്.
കൃഷി ചെലവ് കുറയ്ക്കുന്നതിനോടൊപ്പം തൊഴില്‍ ദിനങ്ങളും സമയവും ലാഭിക്കുവാന്‍ ഇടയാകുന്നതായി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
30 വർഷം തരിശ് കിടന്ന പാടത്ത് പൊന്നു വിളയിച്ചു;നാടിന് ഉൽസവമായി കരപ്പുറത്തെ നെൽകൃഷി
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, സോമന്‍ താമരച്ചാലില്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സുഭദ്രരാജന്‍, പഞ്ചായത്ത് അംഗങ്ങളായ ഏബ്രഹാം തോമസ്, എം.സി ഷിജു, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. സിന്ധു സദാനന്ദന്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജെ റെജി, കൃഷി ഓഫീസര്‍ എസ്.എസ് സുജിത്ത് മുന്‍ എം.എല്‍.എ എലിസബേത്ത് മാമ്മന്‍ മത്തായി പാടശേഖര സമിതി പ്രസിഡന്റ് സാം ഈപ്പന്‍, സെക്രട്ടറി ജോയി എന്നിവര്‍ പ്രസംഗിച്ചു.