റബ്ബര്‍കൃഷി ധനസഹായം - ഡിസംബര്‍ 20 വരെ അപേക്ഷിക്കാം
റബ്ബര്‍ കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 20 വരെ നീട്ടി. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകരില്‍നിന്നാണ് ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്.
പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടര്‍ വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ സര്‍വ്വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍ നിന്നോ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, റബ്ബര്‍ബോര്‍ഡ് കോള്‍സെന്റര്‍ (0481-2576622) എന്നിവിടങ്ങളില്‍ നിന്നോ ലഭിക്കും.
റബ്ബര്‍പ്ലാന്‍റേഷന്‍ മാനേജ്‌മെന്‍റില്‍ പരിശീലനം
തേനീച്ചക്കോളനികളുടെ പരിപാലനം : കോള്സെന്ററില് വിളിക്കാം
റബ്ബര്‍ തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ പരിപാലനത്തെക്കുറിച്ചും തേന്‍ വിളവെടുപ്പിനു വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും അറിയാനും സംശയദൂരീകരണത്തിനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം.
തേനീച്ചക്കോളനികളുടെ പരിപാലനം : കോള്സെന്ററില് വിളിക്കാം
ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) നടത്തിവരുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്‌സില്‍ പരിശീലകനുമായ ബിജു ജോസഫ് 2021 ഡിസംബര്‍ 8 ബുധനാഴാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622