എറണാകുളം ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങൾക്ക് മഴവെള്ള സംഭരണി തയ്യാറാക്കുന്നതിന് 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. സർക്കാർ ഏജൻസിയായ “ജലനിധി “ രൂപകല്പന ചെയ്തിട്ടുള്ള രീതിയിൽ ആണ് മഴവെള്ള സംഭരണി തയ്യാറാക്കേണ്ടത്. താത്പര്യമുള്ള ക്ഷീരസംഘങ്ങൾ അടിയന്തിരമായി കാക്കനാട് കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുകയാണ് മഴവെള്ള സംഭരണം എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇത് ധാരാളം മഴ ലഭിക്കുകയും എന്നാൽ പരമ്പരാഗത ജലസ്രോതസ്സുകൾ തീരെ കുറവായിരിക്കുകയോ അല്ലെങ്കിൽ ഉള്ളവ ജനങ്ങൾക്ക് തികയാതിരിക്കുകയും ചെയ്യുന്ന വിവിധയിടങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മാർഗ്ഗമാണ്. ചൈനയിലും ബ്രസീലിലും പുരപ്പുറത്തു നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. ചൈനയിലെ ഗാൻസു പ്രവിശ്യ, ബ്രസീലിലെ താരതമ്യേന വരണ്ട വടക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളാണ് പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം വളരെ വിപുലമായി നടത്തുന്ന മേഖലകൾ.
Financial assistance up to 3 lakh is provided to Dairy Co-operative Societies in Ernakulam District for the preparation of rainwater tanks. Rainwater harvesting should be done in a manner designed by the government agency Jalanidhi. Interested dairy groups should contact the Deputy Directorate of Dairy Development at Kakkanad Collectorate immediately, the Deputy Director, Dairy Development said.
മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം
വേനലിനെ ചെറുക്കാന്‍ കുടിവെള്ള സംരക്ഷണ പദ്ധതികളുമായി ജലവിഭവ വകുപ്പ്