Updated on: 1 June, 2023 5:43 PM IST
ക്ഷീരകർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. സുസ്ഥിര ക്ഷീര വികസനത്തിലൂടെ ക്ഷീര കർഷകർക്ക് സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഓൺലൈനായാണ് നിർവഹിച്ചത്.

കൂടുതൽ വാർത്തകൾ: ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തോ? സമയപരിധി നീട്ടി

മന്ത്രിയുടെ വാക്കുകൾ..

ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കാലത്ത് പോഷകങ്ങളുടെ കലവറയായ പാലിന്റേയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം നമ്മൾ മറക്കുകയാണ്. പാലിന് ഒരു സുസ്ഥിര വിപണിയുള്ളതിനാൽ കർഷകർക്ക് മാന്യമായ വരുമാനം സാധ്യമാകുന്നു. ആഗോള സമീകൃത ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം വിളിച്ചോതുക, ക്ഷീരവൃത്തി ആസ്വാദ്യകരമാക്കുക എന്നതാണ് ക്ഷീര ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം.

എം. വിൻസെന്റ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പാലും പോഷക സുരക്ഷയും എന്ന വിഷയത്തിൽ സെമിനാറും സാങ്കേതിക ശില്പശാലയും നടന്നു. സ്റ്റേറ്റ് ഡയറി ലാബിന്റെ ബ്രോഷർ പ്രകാശനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ക്ഷീര സംഘങ്ങളിലെ മികച്ച പ്രൊക്യൂർമെന്റ് അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാരം എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന കറുകപ്പിള്ളി സംഘത്തിലെ കെ.കെ സൗദാമിനിയും, മികച്ച ലാബ് അസിസ്റ്റന്റിനുള്ള പുരസ്‌കാരം കാസർഗോഡ് ജില്ലയിലെ കാലിച്ചാമരം ക്ഷീരസംഘത്തിലെ ബാലാമണിയും ഏറ്റുവാങ്ങി.

ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കേരള ക്ഷീരകർഷക ക്ഷേമ നിധി, ക്ഷീര സുരക്ഷാ ധനസഹായം കൊല്ലം ജില്ലാ നല്ലില ക്ഷീര സംഘത്തിലെ ഷംസുദീന് കൈമാറി.

ക്ഷീരവികസന വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ മിൽമ, ക്ഷീരസഹകരണ സംഘങ്ങൾ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, കേരള ഫീഡ്‌സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികളും നടന്നു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടർ ബിന്ദുമോൻ പി.പി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, ക്ഷീര സഹകരണ സംഘാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary: Financial security will be ensured for dairy farmers Minister J Chinchurani
Published on: 01 June 2023, 05:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now