1. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കുളങ്ങളിലെ ബയോഫ്‌ളോക്ക് മത്സ്യ കൃഷി, റിക്രിയേഷണല്‍ ഫിഷറീസ്, ലൈവ് ഫിഷ് മാര്‍ക്കറ്റ്, വാല്യൂ ആഡഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, മീഡിയം റീ സര്‍ക്കുലേറ്ററി അക്വാക്കള്‍ച്ചര്‍ സിസ്റ്റം, കോള്‍ഡ് സ്റ്റോറേജ് (10 ടണ്‍), പെന്‍ കള്‍ച്ചര്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്സിഡിയായി നല്‍കും. താത്പര്യമുള്ള അപേക്ഷകർ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും മാര്‍ച്ച് 10 നകം അടുത്തുള്ള മത്സ്യഭവനിലോ, കൊല്ലം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസിലോ നല്‍കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474 - 2795545 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർക്കും, കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. കുറഞ്ഞത് പത്ത് തൈകൾ വാങ്ങുന്ന കർഷകർക്ക് നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന തെങ്ങ് പുതുകൃഷി പദ്ധതിയിൻ കീഴിൽ സബ്‌സിഡിയും ലഭ്യമാകും.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ അടുത്ത 4 ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മാർച്ച് രണ്ടാം വാരത്തോടെ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുമെന്നും കനത്ത ചൂടിന് ശമനമെന്നും റിപ്പോർട്ടുകൾ.