പറവൂർ :ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്, വടക്കുംപുറം പ്രദേശത്തെ കൂടു മൽസ്യ കൃഷിക്കാർ മൽസ്യങ്ങൾ ചത്ത് പൊങ്ങുന്നതുമൂലം ആശങ്കയിൽ. പെരിയാറിലെ ജലത്തിൽ രാസമാലിന്യം കൂടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയപ്പെടുന്നു പെരിയാറിന്റെ തീരത്തെ ഫാക്ടറികളിൽ നിന്നും കെമിക്കൽ കലർന്ന മലിനജലം ഒഴുക്കിവിടുന്നതാണ് പ്രധാന ഭീഷണിയെന്ന് കർഷകർ പറഞ്ഞു.
വൃശ്ചിക വേലിയേറ്റം ശക്തമായതോടെ ഇത് വ്യാപകമാണ്. കൂടു മൽസ്യ കൃഷി ചെയ്തു ഉപജീവനം നടത്തുന്ന നൂറോളം കർഷകർ ഈ മേഖലയിൽ ഉണ്ട്. ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്താണ് ലക്ഷങ്ങൾ ചെലവിട്ടുള്ള കൂടുകൾ നിർമ്മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
കാളാഞ്ചി, കരിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് അധികമായും ചത്ത് പൊങ്ങുന്നത്. ഏഴിക്കര, മാല്യങ്കര, മൂത്തകുന്നം പ്രദേശത്തെ ഒട്ടേറെ പേർ കൂടുമൽസ്യകൃഷി ചെയ്യുന്നുണ്ട്. ഈ പ്രദേശത്തേയ്ക് കൂടി ഇത് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. കൂടുമൽസ്യകര്ഷകരുടെ വിഷയത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും പെരിയാറിലെ ജലത്തിൽ വിഷാ൦ശം കൂടുതലായി കാണുന്നതിനെക്കുറിച്ചു പരിശോധന നടത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡിൽ അവസരങ്ങൾ