Updated on: 31 December, 2022 9:07 PM IST
ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം നടന്നു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം പെരുന്തേനരുവി റിസര്‍വോയറില്‍ രണ്ടര ലക്ഷം കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ച് റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഗോപി നിര്‍വഹിച്ചു.

മണിയാര്‍ കാരിക്കയം കടവില്‍ 9,500 കരിമീന്‍ മത്സ്യ വിത്ത് നിക്ഷേപിച്ചുകൊണ്ട്  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ലേഖാ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയ്ക്കായി ജില്ലാ പഞ്ചായത്ത് 2,34,400 രൂപ വകയിരുത്തുകയും ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്തു. 

ബന്ധപ്പെട്ട വാർത്തകൾ: Fisheries Scheme: മത്സ്യകൃഷിയിൽ 60 ശതമാനം വരെ സബ്‌സിഡി, PM Matsya Sampada Yojana ആനുകൂല്യങ്ങളുടെ വിശദവിവരങ്ങൾ

പൊതു ജലാശയങ്ങളിലെ മത്സ്യസംരക്ഷണത്തിനും മത്സ്യോല്പാദന വര്‍ദ്ധനവിനും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയ്ക്കും ഉള്‍നാട്ടിലെ പ്രധാനമായും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ജീവനോപാധിക്കുമായി റിസര്‍വോയറുകളിലെയും പൊതു ജലാശയങ്ങളിലെയും മത്സ്യവിത്ത് നിക്ഷേപം എന്ന പദ്ധതി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്.

റാന്നി ബ്ലോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നാറാണംമൂഴി വാര്‍ഡ് മെമ്പര്‍മാരായ മിനി ഡൊമിനിക്,  ഓമന പ്രസന്നന്‍ എന്നിവരും മണിയാര്‍ കാരിക്കയം കടവില്‍  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആന്റ് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഷിജി മോഹന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മത്സ്യഭവന്‍ തിരുവല്ല ജെ.ശ്രീകുമാര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.എല്‍ സുഭാഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍, ഫിഷറീസ് വകുപ്പ് ഹാച്ചറി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Fish seed investment project in dams and reservoirs was inaugurated
Published on: 31 December 2022, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now