ആലപ്പുഴ: വേമ്പനാട്ടുകായലിൽ മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇത്തരത്തിൽ വേമ്പനാട്ടുകായലിന്‍റെ ജില്ലയിലെ തീരങ്ങളിൽ മാത്രം പത്ത് കേന്ദ്രങ്ങളിലായി 55 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. About 55 lakh small fishes are deposited in ten centers on the shores of Vembanad Lake district alone.
പാതിരാമണൽ ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മായാ മജു , മുഹമ്മ ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം പ്രസിഡൻറ് അരുൺ പ്രശാന്ത്, പഞ്ചായത്ത് അംഗം അനൂർ സോമൻ, യൂണിറ്റ് ഓഫീസർ ലീന ഡെന്നീസ്, ഫെൽഗ ഫെലിക്സ്, ജോസഫ്, വിഷ്ണു, ദീപ ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വേമ്പനാട്ടുകായലിൽ പുതിയ ടൂർ പാക്കേജുമായി മത്സ്യഫെഡ്
#Lake#Vembanadu#Fisheries#Alappuzha#Krishi#Agriculture