Updated on: 8 July, 2021 4:59 PM IST
മത്സ്യ കർഷകർ

തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച ഫിഷറീസ് കോൾ സെൻററിന്റെ ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 11 ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

വകുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ (Fish farmer), പൊതുജനങ്ങൾ എന്നിവരുടെ സംശയങ്ങളും പരാതികളും യഥാസമയം സ്വീകരിക്കുകയും സമയബന്ധിതമായി മറുപടി, പരിഹാര നിർദ്ദേശങ്ങളും നൽകാനാണ് കോൾ സെൻറർ സ്ഥാപിക്കുന്നത്.

രണ്ടു കോൾ സെൻറർ ഏജൻറുമാരുടെ സേവനം (Service of call center agents)

ഇതിന്റെ പ്രവർത്തനത്തിനായി രണ്ടു കോൾ സെൻറർ ഏജൻറുമാരുടെ സേവനം ലഭ്യമാക്കും. 24 മണിക്കൂറും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകും.

പരാതികൾക്ക് ഉടനടി മറുപടി നൽകാനാവുംവിധം ഒരു വിവരശേഖരം കോൾ സെൻററിൽ സൂക്ഷിക്കും. കൂടുതൽ സാങ്കേതികപരവും ഭരണപരവുമായ മറുപടികൾ നൽകേണ്ട സന്ദർഭത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കൂടി തത്സമയം ഫോൺ കോൺഫറൻസിൽ ഉൾപ്പെടുത്തി പരിഹാരമറുപടി നൽകാനും സൗകര്യമുണ്ട്.

ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജമാകുന്ന മാസ്റ്റർ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിക്കുന്നതുവരെ കടൽ സുരക്ഷാ സംബന്ധമായി അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കും. കോൾ സെൻററിലെ ഫോൺ നമ്പർ: 0471-2525200, ടോൾ ഫ്രീ നമ്പർ: 18004253183.

English Summary: Fisheries call center inaguration on july eleven
Published on: 08 July 2021, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now