Updated on: 22 April, 2022 2:52 PM IST
PM Matsya Sampada Yojana: മത്സ്യകൃഷിയിൽ 60 ശതമാനം വരെ സബ്‌സിഡി, ആനുകൂല്യങ്ങൾ അറിയാം

PM Matsya Sampada Yojana: കേരളത്തിലെ പ്രചാരമേറിയ കൃഷിയാണ് മത്സ്യകൃഷി. നന്നായി ആദായമുണ്ടാക്കാമെന്നതിനാൽ തന്നെ തീരദേശ മേഖലയിലുള്ളവർ കൂടുതലും മത്സ്യബന്ധനത്തിലൂടെയാണ് ഉപജീവനം കണ്ടെത്തുന്നതും. ഇതിന് പുറമെ തുടർച്ചയായി സർക്കാർ നൽകുന്ന പിന്തുണയും ഈ മേഖലയിലേക്ക് കർഷകരെ കൂടുതൽ ആകർഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനായി ഏതൊക്കെ ബാങ്കുകൾ വായ്പ തരും?

കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരുകളിൽ നിന്നായാലും മത്സ്യബന്ധന മേഖലയിലുള്ളവർക്ക് നിരവധി പ്രോത്സാഹനങ്ങൾ നൽകി വരുന്നു. മത്സ്യബന്ധന തൊഴിലാളികൾക്കായി നൽകുന്ന പെൻഷൻ സ്കീമുകളും സബ്സിഡികളും ഇതിന് ഉദാഹരണമാണ്. ഇത്തരത്തിൽ, മത്സ്യകൃഷി വ്യവസായം ആരംഭിക്കുന്നവർക്കായി ദേശീയ തലത്തിൽ സബ്‌സിഡി അനുവദിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന Pradhan Mantri Matsya Sampada Yojana. 

2020 സെപ്തംബറിലാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. മത്സ്യമേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന് കീഴിൽ കർഷകർക്ക് വായ്പയും മത്സ്യബന്ധനത്തിന് സൗജന്യ പരിശീലനവും നൽകുന്നു. എങ്ങനെയാണ് പദ്ധതി നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതെന്നാണ് ചുവടെ വിവരിക്കുന്നത്.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന- വായ്പ എങ്ങനെ ലഭ്യമാകും?

മത്സ്യകൃഷിക്ക് വായ്പയെടുക്കാൻ ആദ്യം നിങ്ങളുടെ പ്രദേശത്തെ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടണം. ഈ പദ്ധതി പ്രകാരം പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും മത്സ്യകൃഷി വ്യവസായം ആരംഭിക്കുന്നതിന് 60 ശതമാനം ഗ്രാൻഡ് അനുവദിക്കുന്നുണ്ട്. അതേ സമയം, മറ്റുള്ളവർക്ക് 40 ശതമാനം വരെ സബ്‌സിഡി ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. ഈ സ്കീമിൽ അംഗമാകുന്നതിനായി ചെയ്യേണ്ട കാര്യങ്ങളാണ് ചുവടെ വിവരിക്കുന്നത്.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://dof.gov.in/pmmsy സന്ദർശിച്ച് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

  • ഈ സ്കീമിന് അപേക്ഷിക്കാനുള്ള യോഗ്യത, അപേക്ഷകൻ ഇന്ത്യയിലെ സ്ഥിരം പൗരനായിരിക്കണം.

  • രാജ്യത്തെ എല്ലാ മത്സ്യ കർഷകർക്കും ഈ പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാം.

  • പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നു.

ജാമ്യമില്ലാതെ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിൽ മത്സ്യകർഷകർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ജാമ്യമില്ലാതെ 1.60 ലക്ഷം വായ്പയെടുക്കാം. പരമാവധി 3 ലക്ഷം രൂപ വരെ ഇങ്ങനെ വായ്പയെടുക്കാവുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർഡിൽ വായ്പ എടുക്കുമ്പോൾ, മറ്റ് വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ പലിശയാണ് നൽകേണ്ടിവരുന്നതെന്ന് മറ്റൊരു പ്രത്യേകതയാണ്.

മത്സ്യകൃഷി എല്ലായ്പ്പോഴും ലാഭകരമായ ഒരു കൃഷിയായും വ്യവസായമായും കണക്കാക്കപ്പെടുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം കർഷകന് കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിയിലെ ഫിഷറി സർവേയിൽ അവസരങ്ങൾ

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മത്സ്യമേഖലയ്ക്കായി നടപ്പിലാക്കുന്ന ബൃഹത്ത് പദ്ധതിയെന്നും ഇതിനെ വിശേഷിപ്പിക്കാം. മത്സ്യമേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികള്‍, മേഖലയുടെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് ഇത് നടപ്പിലാക്കുന്നത്. മത്സ്യബന്ധന മേഖലയില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യം വക്കുന്നു.

English Summary: Fisheries Scheme: Subsidy Up To 60% In Fisheries, Know More About PM Matsya Sampada Yojana And Its Benefits
Published on: 22 April 2022, 02:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now