Updated on: 4 December, 2020 11:20 PM IST
മുൻ സൈനികർക്കു തൊഴിൽ നൽകി പരിശീലനവും മാർഗനിർദേശവും നൽകും

വിരമിച്ച കരസേന ജീവനക്കാർക്ക് തൊഴിൽ നൽകുന്ന ഫ്ലിപ്പ്മാർച്ചു സംരംഭം പ്രഖ്യാപിച്ചു ഇന്ത്യയുടെ ആഭ്യന്തര ഇ കോമേഴ്‌സ് വിപണന കേന്ദ്രമായ ഫ്ലിപ്പ്കാർട്ട്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നൽകുന്നതിനും ആർമി വെൽഫെയർ പ്ലേസ്മെന്റ് ഓർഗനൈസഷനുമായും (എ ഡബ്ലിയു പി ഓ) ഫ്ലിപ്പ്കാർട്ട് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കോർപറേറ്റ് സപ്ലൈ ചെയിൻ ഉൾപ്പെടെയുള്ള മൂല്യ ശൃംഖലയിലുടനീളം മുൻ സൈനികർക്കു തൊഴിൽ നൽകി പരിശീലനവും മാർഗനിർദേശവും നൽകും. Flipkart, India's domestic e-commerce marketing arm, has announced the launch of the Flipkart March initiative, which will provide employment to retired Army personnel. As part of this, Flipkart partnered with the Army Welfare Placement Organization (AWPO) to identify and recruit selected candidates. Ex-servicemen will be employed and trained and guided throughout the value chain, including the corporate supply chain.

വിവിധ കോർപറേറ്റ് തൊഴിലുകളുടെ സൂക്ഷ്മതകൾ പഠിക്കാൻ സഹായിക്കുന്നതിനായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് ഇഷ്ടാനുസരണം ഇൻഡക്ഷൻ , സെൻസിടൈസേഷൻ പ്രോഗ്രാമുകൾ , ക്യുറേറ്റഡ് പഠന പ്രോഗ്രാമുകൾ എന്നിവ നൽകും. ഫ്ലിപ്പ്കാർട്ടിൽ മുൻ സൈനികരെ നിയമിക്കുന്നതിലൂടെ പുതിയ കരിയർ പാതകളിലേക്കു അവർക്കു അവസരങ്ങൾ നൽകാനും സായുധ സേനയിലെ സേവനത്തിനു ശേഷം കൂടുതൽ ഓപ്‌ഷനുകൾ അവർക്കു വാഗ്ദാനം ചെയ്യാനും സഹായിക്കും. എ ഡബ്ലിയു പി ഓ യുടെ കണക്കു പ്രകാരം 30 -40 വയസ്സ് പ്രായമുള്ള 50000 ൽ അധികം ഉദ്യോഗസ്ഥർ ഓരോ വർഷവും സേനയിൽ നിന്നും വിരമിക്കുന്നു. ഇവർ ലോജിസ്റ്റിക്‌സ് , വർക്‌ഫോഴ്‌സ് മാനജ്മെന്റ്, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവയിൽ നന്നായി പരിശീലനം നേടിയവരാണ്. ഇതെല്ലം അവരെ വലിയ ഓർഗനൈസേഷനുകൾക്കു അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മുൻ ആർമി ഉദ്യോഗസ്ഥർ പ്രധാന പങ്കു വഹിക്കുന്നു.

സായുധ സേനയിലെ നിരവധി മുൻ അംഗങ്ങൾ പ്രധാന ചാർട്ടറുകളിലായി നിലവിൽ ഫ്ലിപ്പ്കാർട്ടിലുണ്ടെന്നും ഇത് മുന്നോട്ടു കൊണ്ടുപോകുന്നതിനായി പുതിയ ഫ്ലിപ്പ് മാർച്ച് സംരംഭം പ്രഖ്യാപിക്കുന്നതിൽ സന്തുഷ്ടരാണെന്നും ഫ്ലിപ്പ്കാർട്ട് ചീഫ് പീപ്പിൾസ് ഓഫീസർ കൃഷ്ണരാഘവൻ പറഞ്ഞു. രാജ്യത്തെ സേവിക്കുന്ന രണ്ടു സ്വാധീനമുള്ള സേവന ദാതാക്കളെ ഒരുമിച്ചു കൊണ്ടുവരുന്നതാണ് ഈ പങ്കാളിത്തമെന്നും പരസ്പരം കരുത്ത് നൽകുന്നതാണ് ഫ്ലിപ്പ്കാർട്ടും എ ഡബ്ലിയു പി ഓ യും തമ്മിലുള്ള കരാറെന്നും എ ഡബ്ലിയു പി ഓ മാനേജിങ് ഡയറക്ടർ മേജർ ജനറൽ ദീപക് സപ്ര പറഞ്ഞു.


കോർപറേറ്റ് ഓഫീസുകൾ, സപ്ലൈ ചെയിൻ പ്രവർത്തനങ്ങൾ ,സുരക്ഷാ മാനേജ്‌മന്റ് എന്നിവയിലുടനീളം നിരവധി മുൻ ആർമി ഉദ്യോഗസ്ഥരെ ഫ്ലിപ്പ്കാർട്ട് നിലവിൽ വിന്യസിച്ചിട്ടുണ്ട്. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇവർ പ്രധാന പങ്കു വഹിക്കുന്നു. കോർപറേറ്റ് ഓഫീസുകളിൽ 12000 ൽ അധികവും വിതരണ ശൃഖലയിൽ 1.8 ലക്ഷത്തോളവും ജോലിക്കാരാണ് ഫ്ലിപ്പ്കാർട്ടിനുള്ളത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പച്ചക്കറികളിൽ ബാധിക്കുന്ന രോഗങ്ങൾക്കുള്ള പ്രതിവിധികൾ

English Summary: Flipkart calls, retired soldiers
Published on: 28 November 2020, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now