Updated on: 4 December, 2020 11:18 PM IST

മഴക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം.ഇതുവരെ 1022.43 കോടി രൂപയുടെ നാശമുണ്ടായതായാണ് റിപ്പോർട്ട്. പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. പാലക്കാട്ട് 219.79 കോടിയുടെയും വയനാട്ടിൽ 205.03 കോടിയുടെയും തൃശൂരിൽ 131.99 കോടി രൂപയുടെയും കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നെൽകൃഷിക്കാണ് ഏറ്റവുമധികം നാശമുണ്ടായത് പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉൾപ്പടെ 17071 ഹെക്ടറിലെ 256.04 കോടി രൂപയുടെ നെൽകൃഷിയാണ് വെള്ളംകയറി നശിച്ചത്. 86.06 ലക്ഷം ഏത്തവാഴകളും 40614 കായ്ഫലമുള്ള തെങ്ങുകളും നശിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം നടത്തിവന്ന കൃഷി ഭൂരിഭാഗവും നശിച്ചു. 95729 കർഷകർക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നഷ്ടമായത്.


വിള ഇൻഷുർ ചെയ്ത കർഷകർക്ക് നഷ്ടപരിഹാരത്തുകയിൽ വർധനയുണ്ട്. തെങ്ങ് നശിച്ചവർക്ക് 500 രൂപയാണ് നഷ്ടപരിഹാരം. എന്നാൽ വിള ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ 2000 രൂപ വരെ ലഭിക്കും. 25 ഇനം വിളകൾക്കാണ് പരിരക്ഷ ലഭിക്കുന്നത്. ആനുകൂല്യം ലഭിക്കാൻ കൃഷിഭവനുമായി ബന്ധപ്പെടണം. ഇൻഷുറൻസ് ടോൾഫ്രീ നമ്പരായ 1800-425-7064ൽ വിളിച്ച് വിവരം അറിയിച്ചാലും ആനുകൂല്യം ലഭിക്കും.

English Summary: flood:1022 crore loss in agriculture sector
Published on: 16 August 2019, 02:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now