1. വെളുത്തുള്ളി വിലയിൽ ഉയർന്ന കുതിപ്പ്. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നിരിക്കുകയാണ്. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വെളുത്തുള്ളിയുടെ വില. ഇപ്പോൾ 380 മുതൽ 400 രൂപ വരെയാണ് വിപണിവില. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി കൂടുതലായും എത്തുന്നത്. ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്ന രാജസ്ഥാനിലെ കോട്ട മാർക്കറ്റിൽ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതും കാരണം ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
2. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ സ്റ്റൈപ്പന്റോടു കൂടിയ പരിശീലനപരിപാടിയായ 'ഫോഡർ ക്രോപ്പ് ഡെവലപ്പ്മെന്റ് ആർമി 2025' വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ തൃശൂർ ജില്ലയിൽ സ്ഥിരതാമസമുള്ളവരും 18-60 വയസ്സിനിടയിൽ പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28. അപേക്ഷാഫോം സർവ്വകലാശാല വെബ്സൈറ്റിൽ നിന്നോ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം ഓഫീസ്, മണ്ണുത്തിയിൽ നിന്നോ നവംബർ 28 വരെ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2370302, 9526862274 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴയ്ക്ക് ശമനം. അടുത്ത 5 ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. എന്നാൽ ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുന്നതിനാൽ കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.